ഷിക്കാഗോ: മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽപ്പെട്ട ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഇടവകയുടെ കാവൽപിതാവായ പരി. പരുമല മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഇടവകയുടെ രജതജൂബിലി ആഘോഷങ്ങളും 2019 ഒക്ടോബർ 24 മുതൽ 26 വരെ തീയതികളിലായി നടത്തപ്പെടും.
25 വർഷങ്ങൾക്കുമുന്പ് അമേരിക്കൻ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പോലീത്തയായിരുന്ന ഭാഗ്യസ്മരണാർഹനായ ഡോ. തോമസ് മാർ മക്കാറിയോസ് തിരുമേനിയുടെ തൃക്കരങ്ങളാലും കഠിനാധ്വാനത്തിനാലും ദൈവമഹത്വത്തിനായി സ്ഥാപിക്കപ്പെട്ട ഈ ദേവാലയം അമേരിക്കയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ വച്ച് പ്രമുഖമായ ദേവാലയമാണ്.
ന്ധനിങ്ങളോട് ദൈവവചനം പ്രസംഗിച്ച് നിങ്ങളെ നടത്തിയവരെ ഓർത്തുകൊള്ളുവിൻ’ എന്ന ദൈവ വചനപ്രകാരം നമ്മെ ആത്മീയമായി നടത്തിയ പരിശുദ്ധ പിതാവിന്റെ ഓർമ്മപ്പെരുന്നാൾ നാം ആചരിക്കുന്നത് അനുഗ്രഹപ്രദമാണെന്ന് വികാരി ഫാ. ഡാനിയേൽ ജോർജ് അഭിപ്രായപ്പെട്ടു.
ഒരുവർഷം നീണ്ടുനിന്ന ദേവാലയ രജതജൂബിലി ആഘോഷങ്ങൾക്ക് സമാപനം കുറിക്കുന്പോൾ ഇടവക ദൈവസന്നിധിയിൽ സ്വീകാര്യമായ കാഴ്ചകൂടി അർപ്പിക്കുകയാണ്.
ഓരോ ഭവനവും ഓരോ ദിവസവും ഓരോ ഡോളർ മാറ്റിവച്ചു ആണ്ടിന്റെ 365 ദിവസങ്ങൾ പൂർത്തിയാകുന്പോൾ 365 ഡോളർ ദേവാലയത്തിൽ കൊടുക്കുകയും, വലിയ തുക ശേഖരിച്ച് പെരുന്നാളിൽ ആർഭാടങ്ങളും ആഘോഷങ്ങളും ഒഴിവാക്കി കാൻസർ രോഗികൾക്കും നിർധനരായ വിധവകൾക്കും, വിവിധ കഠിന രോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കുമായി സഹായമായി വിതരണം ചെയ്യുകയാണ് ന്ധഎളിയവനോട് കരുണ കാണിക്കുന്നവൻ യഹോവയ്ക്ക് വായ്പ കൊടുക്കുന്നു’ എന്ന വചനം നിവർത്തിക്കുമാറ് ഇടവക അതിന്റെ സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്നു.
കൂടാതെ തിരുവചന പ്രഘോഷണം, മുതിർന്നവരെ ആദരിക്കൽ, സ്നേഹവിരുന്ന് ആദിയായവയും പെരുന്നാളിന്റെ പ്രത്യേകതയാണ്.
ഒക്ടോബർ 24 വ്യാഴാഴ്ച വൈകിട്ട് ഏഴിനു നടക്കുന്ന സന്ധ്യാനമസ്കാരത്തിനും ധ്യാന പ്രസംഗത്തിനും അഭി. ഡോ. സഖറിയാസ് മാർ അപ്രേം നേതൃത്വം നൽകും.
ഒക്ടോബർ 25-നു വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ആഘോഷപൂർവ്വമായ കൊടിയേറ്റ്, സന്ധ്യാ നമസ്കാരം, പ്രസംഗം, ആശീർവാദം, നേർച്ചവിരുന്ന് എന്നിവയുണ്ടായിരിക്കും.
ഒക്ടോബർ 26 ശനിയാഴ്ച രാവിലെ 8.30-നു പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന എന്നിവ നടക്കും. 11.30-നു രജതജൂബിലി സമാപന സമ്മേളനം, 12.30-നു കൊടി, കുരിശ്, മുത്തുക്കുടകൾ, ചെണ്ടവാദ്യമേളം എന്നിവയുടെ അകന്പടിയോടെ ഭക്തിനിർഭരമായ റാസ നടക്കും. ശേഷം ധൂപപ്രാർത്ഥന, ആശീർവാദം, കൈമുത്ത്, സ്നേഹവിരുന്ന് എന്നിവയുമുണ്ടാകും.
വിശ്വാസികൾ പെരുന്നാളിലും അനുബന്ധ പരിപാടികളിലും നോന്പാചരണത്തോടും, വെടിപ്പോടും വിശുദ്ധിയോടുംകൂടിവന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കണമെന്നു ഫാ. ഡാനിയേൽ ജോർജ് താത്പര്യപ്പെടുന്നതോടൊപ്പം ഏവർക്കും പെരുന്നാൾ ജൂബിലി അനുഗ്രഹങ്ങൾ ആശംസിച്ചു.
പി.സി. വർഗീസ്, ഷിബു മാത്യൂസ്, ഫിലിപ്പ് കുന്നേൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം