എഡിസൻ, ന്യുജേഴ്സി: സഹപ്രവർത്തകരുടെ മികവിനെ ആദരിച്ചു കൊണ്ട് ഇന്ത്യാ പ്രസ് ക്ലബ് വിവിധ മാധ്യമ പ്രവർത്തകർക്ക് അവാർഡുകൾ നൽകി. മികച്ച എഡിറ്ററും റിപ്പോർട്ടറുമായി തെരെഞ്ഞെടുക്കപ്പെട്ട മൊയ്തീൻ പുത്തഞ്ചിറയുടെ അസാന്നിധ്യത്തിൽ രാജു പള്ളത്ത് അദ്ദേഹത്തിനുള്ള അവാർഡ് മന്ത്രി കെ.ടി. ജലീലിൽ നിന്നു ഏറ്റുവാങ്ങി.
ദ്യശ്യമാധ്യമ മേഖലയിൽ നിന്നും ഫ്ളവേഴ്സ് ടിവി യുഎസ്എയുടെ സീനിയർ പ്രൊഡ്യൂസറായ മഹേഷ് മുണ്ടയാട്, കൈരളി ടിവി പെൻസൽവാനിയ ബൂറോ ചീഫായ ജിജി എം കോശി, ഏഷ്യാനെറ്റ് യുഎസ് റൗണ്ട് അപ്, എഷ്യാനെറ്റ് ന്യൂസ് ’അമേരിക്ക ഈ ആഴ്ച’ എന്നിവയുടെ ഫിലഡൽഫിയ കോർഡിനേറ്റർ അരുണ്‍ കോവാട്ട് എന്നിവരും മന്ത്രിയിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി.
പുത്രന്റെ വിവാഹവുമായി ബന്ധപ്പെട്ട് മൊയ്തീൻ നാട്ടിലാണ്.’മലയാളം ഡെയ്ലി ന്യൂസ്’ ഓണ്‍ലൈൻ പത്രത്തിന്റെ ചീഫ് എഡിറ്ററാണു മൊയ്തീൻ പുത്തൻച്ചിറ. ഫ്രീലാൻസ്ജേർണലിസ്റ്റായും വാർത്തകളും ലേഖനങ്ങളൂം എഴുതുന്നു. പ്രസ് ക്ലബ് ന്യൂയോർക്ക് ചാപ്റ്ററിന്റെ ജനറൽ സെക്രട്ടറിയുമാണ്.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം