ന്യൂജേഴ്സി: നുജേഴ്സിയിൽ സമാപിച്ച എട്ടാമത് മാധ്യമ കോണ്‍ഫറൻസിന്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക ചടങ്ങിൽ സന്പന്നമായ സദസിനെ സാക്ഷി നിർത്തി ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദീപശിഖ പ്രസിഡന്റ് മധു രാജനിൽ നിന്നും ഏറ്റുവാങ്ങിയ ധീര പടയാളി അമേരിക്കൻ മലയാളികളുടെ അഭിമാനമായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ സാരഥി ഡോ. ജോർജ് കാക്കനാടിനു വിജയാശംസകളോടൊപ്പം അഭിവാദ്യങ്ങൾ അർപ്പിക്കുന്നതായി അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവത്തകനായ പി പി ചെറിയാൻ അറിയിച്ചു.
കേരളത്തിലെ മാധ്യമ പ്രവത്തകരെ ലോകോത്തര തലത്തിലേക്ക് ഉയർത്തുന്നതിനു മുൻഗാമി തുടങ്ങി വച്ച പ്രവർത്തനങ്ങൾക്ക് ഉപരിയായി പ്രസ് ക്ലബ്ബിനെ തന്നെ ലോകോത്തര തലത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങൾ അഭംഗുരം മുന്നോട്ടു കൊണ്ടുപോകുന്നതിനു സർവ്വവിധ പിന്തുണയും മാധ്യമ പ്രവർത്തകനെന്ന ഐപിസിഎൻഎ അംഗമെന്ന നിലയിൽ ചെറിയാൻ വാഗ്ദാനം ചെയ്തു .
ഹ്യൂസ്റ്റണ്‍ കേന്ദ്രമാക്കി ആഴ്ചവട്ടം എന്ന പേരിൽ പത്രം പ്രസിദ്ധീകരിച്ച് മാധ്യമ രംഗത്ത് ശക്തമായ സാന്നിധ്യം നിലനിർത്തി .ഇന്റർനെറ്റിന്റെ കടന്നുകയറ്റത്തോടെ ആഴ്ചവട്ടത്തെ ’പ്രിന്റിൽ’ നിന്നും ’ഓണ്‍ലൈനിലേക്ക്’ മാറ്റിയ കാക്കനാട്ട് അമേരിക്കൻ മലയാളികൾക്കിടയിൽ ഓണ്‍ലൈൻ വായനയിൽ പുതിയൊരു സംസ്കാരം കെട്ടിപ്പടുക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇന്ത്യ പ്രസ് ക്ലബിന്റെ വളർച്ചയിൽ ഒരു നിർണായക പങ്കു വഹിക്കുവാൻ കാക്കനാടിന്റെ നേത്വത്വത്തിനു കഴിയുമെന്ന് പ്രതീക്ഷിക്കാം.
റിപ്പോർട്ട് : ജീമോൻ റാന്നി