ബ്രിട്ടീഷ് സംഘത്തിന്റെ തലവനായി എത്തിയ ചാൾസ് രാജകുമാരനടക്കം ഈ അഞ്ച് രാജ്യങ്ങളുടെയും ഒൗദ്യോഗിക സംഘങ്ങളുടെ തലവൻമാർക്ക് മാർപ്പാപ്പയുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഉണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജിക്ക് മാർപ്പാപ്പ ആശംസകൾ നേർന്നു. കൂടിക്കാഴ്ചക്കൊടുവിൽ മഹാത്മാഗാന്ധിയുടെ വ്യാഖ്യാനത്തിലുള്ള ഭഗവദ് ഗീത മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു. കൂടാതെ കേരളീയ ക്ഷേത്രങ്ങളിലെ പരന്പരാഗത രീതിയിൽ തിടന്പേന്തി നെറ്റിപ്പട്ടം കെട്ടിയ ആനയുടെ രൂപവും മാർപ്പാപ്പയ്ക്ക് സമ്മാനിച്ചു.വത്തിക്കാൻ സ്റ്റേറ്റിന്റെ വിദേശകാര്യ വകുപ്പിന്റെ ചുമതല വഹിക്കുന്ന ആർച്ച് ബിഷപ്പ് പോൾ ഗല്ലാഗറുമായും കൂടിക്കാഴ്ച നടത്തി.
ലോകമെന്പാടുമുള്ള പതിനായിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളെ സാക്ഷി നിർത്തിക്കൊണ്ട് വത്തിക്കാനിലെ സെന്റ്. പീറ്റേഴ്സ് ചത്വരത്തിൽ മാർപ്പാപ്പയുടെ കാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബർ 29-ാം തീയതി ’മൻ കി ബാത്തി’ൽ സൂചിപ്പിച്ചത് ആഗോള ക്രൈസ്തവ സഭ ഇന്ത്യയിൽ നിന്നുള്ള ഒരു കന്യാസ്ത്രീയെ അംഗീകരിച്ചത് ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന കാര്യമാണെന്നാണ്. സ്വിറ്റ്സർലാൻഡ്, ഇറ്റലി, ബ്രസീൽ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട മറ്റുള്ളവർ.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ