ദമ്മാം: സമൂഹത്തെ അറിഞ്ഞു കൊണ്ടുള്ള ജീവകാരുണ്യ വിദ്യാഭ്യാസ മേഖലകളിലെ ക്ഷേമ പ്രവർത്തനങ്ങൾ ഉൗർജ്ജ്വസ്വലതയുള്ള സംഘാടനമികവിന്റെ അളവ് കോലാണെന്ന് പ്രമുഖ പാർലമെന്ററിയനും ഇന്ത്യൻ യൂണിയൻ മുസ്ലീം ലിഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി. മുഹമ്മദ് ബഷീർ അഭിപ്രായപ്പെട്ടു.
ആരോഗ്യപരമായും വിദ്യാഭ്യാസപരമായും ഏറെ പിന്നോക്കം നിന്നും മലബാർ മേഖലയടക്കമുള്ള പ്രദേശങ്ങളിൽ ധിഷണാശാലികളായ പൂർവകാല മുസ്ലീം ലീഗ് നേതാക്കൾ ആസൂത്രണം ചെയ്ത വിവിധ പദ്ധതികളാണ് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങൾക്ക് കേരളത്തിലെ അഭിമാനകരമായ അസ്ഥിത്വം രൂപപ്പെടുത്തിയതെന്നും അവശത അനുഭവിക്കുന്നവർക്കായി ഇന്ത്യയിലെ മറ്റഉ സംസ്ഥാനങ്ങളിലേക്ക് മുസ്ലീം ലീഗ് ദേശീയ കമ്മിറ്റി ആരോഗ്യ വിദ്യാഭാസ നിയമ സഹായങ്ങൾ നൽകുന്ന പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ തയാറെടുക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ജനകീയത യേറെ പിടിച്ചു പറ്റിയ സിഎച്ച് സെന്ററുകൾ, ശിഹാബ് തങ്ങൾ റിലീഫ് സെൽ പോലുള്ള
ജനോപകാരപ്രദമായ പദ്ധതികൾക്ക് ലഭിക്കുന്ന നിർലോഭ പിന്തുണ ഈ മേഖലയിൽ കൂടുതൽ പ്രവർത്തിക്കാൻ ആത്മവിശ്വാസം നൽകുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവിശ്യാ കഐംസിസി വിവിധ സെൻട്രൽ ജില്ലാ കമ്മിറ്റി നേതാക്കൾക്കായി സംഘടിപ്പിച്ച ലീ ഡേഴ്സ് മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉത്തരേന്ത്യയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും നടത്തി വരുന്ന റിലീഫ് പ്രവർത്തനങ്ങളെ കുറിച്ച് മുസ്ലീം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി കെ സുബൈർ വിശദീകരിച്ചു.കോഴിക്കോട് ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ്് സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ടി എം ഹംസ തൃക്കടീരി അധ്യക്ഷത വഹിച്ച ചടങ്ങ് യു.എ. റഹീം ഉദ്ഘാടനം ചെയ്തു. സക്കീർ അഹമദ്, മുഹമ്മദ് കുട്ടി കോഡൂർ, ആലിക്കുട്ടി ഒളവട്ടൂർ, ഖാദി മുഹമ്മദ്, ഡോ. അബ്ദുസ്സലാം കണ്ണിയൻ മാലിക് മക്ബൂൽ ആലുങ്കൽ എന്നിവർ സംസാരിച്ചു. മാമു നിസാർ കോടന്പുഴ സ്വാഗതവും സി.പി. ശരീഫ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു. ജുനൈദ് നീലേശ്വരം ഖിറാഅത്ത് നടത്തി.
പ്രവിശ്യാ കഐംസിസി ഭാരവാഹികളായ സലീം പാണന്പ്ര, ഖാദർ മാസ്റ്റർ വാണിയന്പലം, അസീസ് എരുവാട്ടി, നൗഷാദ് തിരുവനന്തപുരം, ഹമീദ് വടകര, സിദ്ധീഖ് പാണ്ടികശാല, ദമാം സെൻട്രൽ കമ്മിറ്റി ഭാരാഹികളായ അസീസ് കോറോം. റഹ്മാൻ കാരയാടു എന്നിവർ ലീഡേഴ്സ് മീറ്റിനു നേതൃത്വം നൽകി.
റിപ്പോർട്ട്: അനിൽ കുറിച്ചിമുട്ടം