ജിദ്ദ: പ്രവാചകരും സച്ചരിതരായ സഹാബത്തും വരച്ചുകാട്ടിയ സന്പൂർണ ജീവിത ദർശനമായ ഇസ്ലാമിന്റെ യഥാർഥ മുഖമാണ് അഹ് ലുസുന്നത്തി വൽ ജമാഅ.
പരിഷ്കരണ വാദികളും നിരീശ്വരവാദികളും ഇസ്ലാമിനെ വികൃതമാക്കാൻ ശ്രമങ്ങൾ നടത്തുന്പോൾ ഇസ്ലാമിനെ അതിന്റെ ശരിയായ സ്രോതസിൽ നിന്നും മനസിലാക്കാൻ വിശ്വാസി സമൂഹം ശ്രമിക്കണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബു ശാക്കിർ സുലൈമാൻ ഫൈസി കിഴിശ്ശേരി പ്രസ്താവിച്ചു.
സമസ്തയും കേരള മുസ്ലിം ജമാഅത്തും ഈ രംഗത്ത് വലിയ പങ്കാണ് നിർവഹിച്ചു വരുന്നത്.
പ്രവാസലോകത്ത് ദഅവാ രംഗത്തും വിദ്യാഭ്യാസ സേവന - ജീവകാരുണ്യ മേഖലകളിലും ഐസിഎഫ് ചെയ്യുന്ന സേവനങ്ങൾ ശ്ലാഘനീയവും ഏവർക്കും മാതൃകാപരമാണന്നും സുലൈമാൻ ഫൈസി പറഞ്ഞു. ജിദ്ദ ശറഫിയ്യയിൽ ഐസിഎഫ് സംഘടിപ്പിച്ച ഫാമിലി സംഗമത്തിൽ മുഖ്യ പ്രഭാഷകനായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രളയാനന്തര സാന്ത്വന പുനരധിവാസ പ്രവർത്തനങ്ങളിൽ ഐസിഎഫ് ചെയ്യുന്ന പ്രവർത്തങ്ങൾ സമാനതകളില്ലാത്തതാണ് അദ്ദേഹം കൂട്ടിച്ചേർത്തു. ഹൃസ്വ സന്ദർശനാവശ്യം സൗദിയിൽ എത്തിയ സുലൈമാൻ ഫൈസിക്ക് ഐസിഎഫ് ആസ്ഥാനമായ മർഹബയിൽ സ്വീകരണം നൽകി. ഐസിഎഫ് ജിദ്ദാ സെൻട്രൽ പ്രസിഡന്റ് അബ്ദുറഹ്മാൻ മളാ ഹിരി അധ്യക്ഷനായിരുന്നു. ശാഫി മുസ്ലിയാർ, അബ്ദുൽ മജീദ് സഖാഫി, സലീം മദനി, ഗഫൂർ വാഴക്കാട് എന്നിവർ സംബന്ധിച്ചു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ