മിശ്രിഫ് : കേരളാ ചാലഞ്ചേഴ്സ് താരം അനിൽ ജോസഫിന്റെ നിര്യാണത്തിൽ കെഫാക് അനുശോചന യോഗം ചേർന്നു. കേഫാക് ഗ്രൗണ്ടിൽ സംഘടിപ്പിച്ച യോഗത്തിൽ കുവൈത്തിലെ പ്രമുഖ കായിക സാംസ്കാരിക കലാ പ്രവർത്തകർ പങ്കെടുത്തു.
കേഫാക്കിൻറെ ജനകീയ മുഖമാണ് ആകസ്മിക വേർപാടിലൂടെ നഷ്ടമായതെന്ന് ചടങ്ങിൽ സംസാരിച്ച കേഫാക് പ്രസിഡൻറ് സിദ്ധീക്ക് പറഞ്ഞു. എന്നും ഫൂട്ബാളിനോട് തോൾ ചേർന്ന് പ്രവർത്തിച്ച ഒരു സഹപ്രവർത്തകനെയാണ് നഷ്ടമായതെന്ന് കേഫാക് മുൻ ജനറൽ സെക്രെട്ടറി മൻസൂർ കുന്നത്തേരി അനുശോചിച്ചു.
വളരെ ബൃഹത്തായ സൌഹൃദത്തിനുടമായ അനിലിൻറെ ആകസ്മിക വിയോഗം ഇപ്പോയും വിശ്വസിക്കുവാൻ സാധിക്കുന്നില്ലെന്നും കിടയറ്റ ഒരു മനുഷ്യ സ്നേഹി കൂടിയായിരുന്നു അനിലെന്നും അദ്ദേഹത്തിൻറെ സഹപ്രവർത്തകൻ ദിലീപ് നടേരി പറഞ്ഞു.
ജോസഫിൻറെ അടുത്ത സുഹൃത്തുക്കളായ ജിനു കുര്യൻ, സീദിക്ക് ശറഫുദ്ധീൻ, ഹാറൂണ്‍ റഷീദ് ജോസഫ് കനകൻ, ലത്തീഫ് തുടങ്ങിയവർ വികാര ഭരിതനായി അനിൽ ജോസഫിൻറെ ഓർമ്മകൾ പങ്കിട്ടപ്പോൾ സദസിൽ തേങ്ങലുകൾ ഉയർന്നു . കല പ്രസിഡൻറ് ഹിക്മത്ത്, കെഫാക് മുൻ പ്രസിഡന്റും നിലവിലെ ഉപദേശകനുമായ ഗുലാം മുസ്തഫ, കെഫാക് സ്പോർട്സ് സെക്രട്ടറി അബ്ദുൽ റഹ്മാൻ ,കിഫ് ജനറൽ സെക്രട്ടറി ക്രിസ്റ്റഫർ, കിഫ് ട്രെഷററും കെഫാക് എം.സി അംഗവുമായായ റോബർട്ട് ബർണാഡ്, കെഫാക് സ്ഥാപക നേതാക്ക·ാരിൽ ഒരാളായ മുബാറക്ക് യുസുഫ്, കെഫാക് മുൻ ഓഡിറ്റർ ശംസുദ്ധീൻ അടക്കാനി എന്നിവർ സംസാരിച്ചു. കേഫാക് സെക്രട്ടറി ഹനീഫ നന്ദി പറഞ്ഞു.
റിപ്പോർട്ട്: സലിം കോട്ടയിൽ