ജിദ്ദ: അൽ-അൻവാർ ജസ്റ്റീസ് ആൻഡ് വെൽഫെയർ അസോസിയിഷേൻ (ജിദ്ദ) കമ്മിറ്റിയുടെ സ്ഥാപക ഭാരവാഹിയും, ജിദ്ദയിലെ സാമൂഹ്യ പ്രവർത്തകനുമായി സുബൈർ മൗലവി വണ്ടിപ്പെരിയാർ മരണപ്പെട്ടു രണ്ടുവർഷം തികഞ്ഞതുമായി ബന്ധപ്പെട്ട് ജിദ്ദ കമ്മിറ്റി സുബൈർ മൗലവി അനുസ്മരണ യോഗം സംഘടിപ്പിച്ചു.
ജിദ്ദ കമ്മിറ്റി ഓഫീസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് ശഫീഖ് കാപ്പിൽ അധ്യക്ഷത വഹിച്ചു. ജിസിസി ഗ്ലോബൽ പ്രസിഡന്റ് ശറഫുദ്ധീൻ ബാഖവി ചുങ്കപ്പാറ ഉദ്ഘാടനം ചെയ്തു. സുബൈർ മൗലവിയുടെ വിയോഗം അജ് വ എന്ന പ്രസ്ഥാനത്തിനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും വലിയ നഷ്ടമായിരുന്നെുന്നും, മരണപ്പെട്ടു പോയവരുടെ ന·കൾ പറയലും അവരെ സ്മരിക്കലും അവരുടെ പാപമോചനത്തിന് വേണ്ടി പ്രാർഥിക്കലും വിശ്വാസികളുടെ ബാധ്യതയാണെന്ന് അദ്ദേഹം പ്രവാചക വചനങ്ങൾ വിശദീകരിച്ചു കൊണ്ട് പറഞ്ഞു.
ഉപദേശക സമിതിയംഗം മുസ്തഫ പെരുവള്ളൂർ മുഖ്യ പ്രഭാഷണം നടത്തി. സുബൈർ മൗലവിയെ താൻ ഹജ്ജ് വോളണ്ടിയർ സേവനത്തിലൂടെയാണ് പരിചയപ്പെട്ടതെന്നും അദ്ദേഹം ഹജ്ജ് സേവന രംഗത്തും ജീവകാരുണ്യ രംഗത്തും കാഴ്ചവച്ച സേവനങ്ങൾ മറക്കാനാവാത്തതാണെന്നും അദ്ദേഹം അനുസ്മരിച്ചു. അബ്ദുൽ ലത്ത്വീഫ് കറ്റാനം, നൗഷാദ് ഓച്ചിറ, അബ്ദുൾ റസാഖ് മാസ്റ്റർ മന്പുറം, അബ്ദുൾ റഷീദ് ഓയൂർ, ഉമർ മേലാറ്റൂർ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അനീസ് കൊടുങ്ങല്ലൂർ സ്വാഗതവും ട്രഷറർ ഡോ. മുഹമ്മദ് ഷരീഫ് മഞ്ഞപ്പാറ നന്ദിയും പറഞ്ഞു.
റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ