ലണ്ടൻ: റെയിൻഹാമിലെ, ഒൗർ ലേഡി ഓഫ് ലാ സലൈറ്റ് ദേവാലയത്തിൽ ലണ്ടൻ ബൈബിൾ കണ്വൻഷന് വേദിയൊരുങ്ങുന്പോൾ റീജണലിലെ ശുശ്രുഷകളുടെ അനുഗ്രഹ വിജയങ്ങൾക്കും സാഫല്യത്തിനുമായി ജപമാല ഭക്തിയുടെ മാസമായി ആചരിക്കുന്ന ഒക്ടോബർ മാസത്തിൽ പരി. അമ്മയുടെ മാധ്യസ്ഥ സഹായം യാചിച്ചു കൊണ്ട് വിശ്വാസി സമൂഹം ഭവനങ്ങളിലും, കൂട്ടായ്മ്മകളിലും, പ്രാർഥനാഗ്രൂപ്പുകളിലും സജീവമായി പ്രാർഥനായജ്ഞത്തിലാണ്.
ലണ്ടൻ റീജണൽ കണ്വൻഷൻ ഒക്ടോബർ 24നു വ്യാഴാഴ്ച രാവിലെ 9ന് ആരംഭിച്ചു വൈകുന്നേരം അഞ്ചിനു സമാപിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ രൂപതാ തലത്തിൽ നടത്തപ്പെടുന്ന ബൈബിൾ കണ്‍വൻഷന്റെ ലണ്ടൻ റീജണൽ കണ്വൻഷൻ പ്രശസ്ത വചന പ്രഘോഷകൻ ജോർജ് പനക്കൽ അച്ചൻ നയിക്കും. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ കണ്‍വൻഷനിൽ അനുഗ്രഹ പ്രഭാഷണം നടത്തുന്നതാണ്. ഫാ. ജോസഫ് എടാട്ട്, ഫാ. ആൻറണി പറങ്കിമാലിൽ എന്നിവരും വിവിധ ശുശ്രുഷകളിൽ പങ്കുചേരും.
പ്രാർഥനയുടെയും, നവീകരണത്തിന്റെയും, ദൈവ കൃപയുടെയും നിറവിൽ രൂപതയെ സുവിശേഷവൽക്കരണത്തിന്റെ പുത്തൻ ഉണർവിലേക്ക് നയിക്കപ്പെടുന്നതിലേക്കായി ലക്ഷ്യം വച്ചു അഭി. മെത്രാൻ മാർ ജോസഫ് സ്രാന്പിക്കൽ സംഘടിപ്പിക്കുന്ന മൂന്നാമത് ലണ്ടൻ റീജണൽ കണ്വൻഷൻ
നടത്തപ്പെടുന്പോൾ കുട്ടികൾക്കും, യുവജനങ്ങൾക്കുമായി പ്രത്യേകമായി അനുഗ്രഹീത ശുശ്രുഷകൾ ക്രമീകരിക്കുന്നുവെന്നതും ശ്രദ്ധേയമാണ്.
നവീകരണത്തിന്റെയും, അനുഗ്രഹ കൃപാവരങ്ങളുടെയും വേദിയൊരുങ്ങുന്ന തിരുവചന വിരുന്നിലേക്ക് ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി കണ്‍വീനർ ഫാ. ജോസ് അന്ത്യാംകുളം അറിയിച്ചു.
പള്ളിയുടെ വിലാസം:
Our Lady Of La Salette, 1 Rainham Road, Rainham, RM13 8SR
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ
ലണ്ടൻ കണ്വൻഷൻ നയിക്കുവാൻ പനക്കൽ അച്ചൻ; പ്രാർഥനാമഞ്ജരിയുമായി വിശ്വാസി സമൂഹം
11:09 PM Oct 14, 2019 | Deepika.com