വിസ്കോൻസെൻ: ഓണ്‍ലൈനിലുടെ പരിചയപ്പെട്ട പതിനാലുകാരിയെ കാണാനെത്തിയ മുപ്പത്തിരണ്ടുകാരനെ പോലീസ് അറസ്റ്റു ചെയ്തു. ഇൻഡ്യാനയിൽ നിന്നു കാൽനടയായി യാത്ര ചെയ്താണ് ഇയാൾ പെണ്‍കുട്ടിയെ കാണാനായി വിസ്കോൻസെൻ സംസ്ഥാനത്തെത്തിയത്.
കൈലി എന്ന പതിനാലുവയസുകാരിയുമായി ടോമി ജൻകിൻസ് നിരന്തരം ഓണ്‍ലൈനിൽ ബന്ധപ്പെട്ടിരുന്നു. നിരവധി നഗ്നചിത്രങ്ങളും കൈമാറിയിരുന്നു. ഒടുവിൽ പെണ്‍കുട്ടിയെ കാണുന്നതിനാണ് ഇൻഡ്യാനയിൽ നിന്നും ടോമി വിസ്കോൻസെനിലെ വിന്നി ബാഗൊ കൗണ്ടിയിലെത്തിയത്. എന്നാൽ താൻ പോലീസിന്റെ പിടിയിലകപ്പെട്ടതാണെന്ന് പിന്നീടാണ് ഇയാൾക്കു മനസിലായത്.
പെണ്‍കുട്ടിയായി വേഷം കെട്ടിയ അണ്ടർ കവർ ഓഫീസറാണ് ടോമിയെ ഓണ്‍ലൈനിലൂടെ ബന്ധപ്പെട്ടിരുന്നത്. ഇയാളെ പോലീസ് അറസ്റ്റു ചെയ്തു. രാജ്യത്ത് കുട്ടികളെ ലൈംഗീകമായി ഉപയോഗിക്കുന്നത് വർധിച്ചുവരികയാണ്. ഇന്റർനെറ്റ് സൗകര്യം വർധിച്ചതോടെ കുട്ടികളുമായി എളുപ്പത്തിൽ ബന്ധപ്പെടാനുള്ള അവസരം ലഭിക്കുന്നു. ഇതു ചൂഷണം ചെയ്യുന്നത് ക്രിമിനലുകളാണ്. ഇത്തരം കുറ്റവാളികളെ കണ്ടെത്തി പിടികൂടുക എന്നതാണ് അണ്ടർ കവർ ഓഫീസർമാരുടെ ദൗത്യം. കൗമാരക്കാരിയെ ലൈംഗീക കൃത്യങ്ങൾക്ക് ഉപയോഗിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
റിപ്പോർട്ട്: പി.പി. ചെറിയാൻ