ഹൂസ്റ്റണ്‍: ഫോമാ അന്തർദേശിയ കണ്വൻഷൻ രജിസ്ട്രേഷൻ കിക്കോഫ് ഹ്യൂസ്റ്റനിൽ നടന്നു. റോയൽ കരീബിയൻ ആഡംബര കപ്പലിൽ 2020 ജൂലൈ 6 മുതൽ 10 വരെ നടക്കുന്ന കണ്‍വെൻഷന്റെ കിക്ക് ഓഫ് ഫോമയുടെ തറവാടായ ഹൂസ്റ്റണിൽ നടന്നു.
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, ഫോമാ ജനറൽ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ അന്തർദേശിയ റോയൽ കണ്വെൻഷൻ ചെയർമാൻ ബിജു തോമസ് ലോസണ്, വൈസ് ചെയർമാൻ ബേബി മണക്കുന്നേൽ, ഡാളസ് മലയാളീ അസോസിയേഷൻ പ്രസിഡന്റ് സാമുവേൽ മത്തായി, മലയാളീ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റണ്‍ പ്രസിഡന്റ് മാർട്ടിൻ ജോണ്‍, സാമയുടെ പ്രസിഡന്റ് ജിജി ഒലിക്കൻ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. ഹൂസ്റ്റണിൽ നിന്നുള്ള ആദ്യ രജിസ്ട്രേഷൻ ഫോമയുടെ പ്രഥമ ട്രഷറർ എൻ. ജി. മാത്യു പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനു നൽകിക്കൊണ്ട് ഉത്ഘാടനം ചെയ്തു. സൗത്ത്വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് തോമസ് ഒലിയാംകുന്നേലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹൂസ്റ്റണിലെ നിരവധി സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കൾ പങ്കെടുത്തു.
ഹൂസ്റ്റണിലെ ഗാൽവസ്റ്റണിൽ നിന്നും പുറപ്പെടുന്ന ഈ കപ്പലിൽ അഞ്ചു പകലും നാലു രാത്രിയും വിവിധ പരിപാടികളോടെ കുടുംബസമേതം ചെലവിടാൻ പറ്റുന്ന രീതിയിലാണ് കണ്വെൻഷൻ ക്രമീകരിച്ചിരിക്കുന്നത് എന്ന് ചാമത്തിൽ പറഞ്ഞു.
കേരളത്തനിമയോടെ കൂടിയുള്ള വിനോദ പരിപാടികളും ഭക്ഷണവും കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടിയുള്ള പരിപാടികളും കോർത്തിണക്കി ഒരു കുടുംബസമേതമുള്ള വെക്കേഷൻ പാക്കേജ് ആണ് ഇത്തവണത്തെ ഫോമാ കണ്വെൻഷൻ എന്നു കണ്വൻഷൻ ചെയർമാനായ ബിജു തോമസ് അറിയിച്ചു.
കണ്വെൻഷൻ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലൂടെയും അല്ലാതെയുമുള്ള സാങ്കേതികമായ കാര്യങ്ങൾ ഭംഗിയായി പുരോഗമിക്കുന്നതായി ജനറൽ സെക്രട്ടറി ജോസ് എബ്രഹാം അറിയിച്ചു. 2018-2020 കമ്മിറ്റി ഒരുക്കുന്ന ഈ ക്രൂസ് കണ്‍വെൻഷന്റെ വിജയത്തിനായി അമേരിക്കൻ മലയാളികൾ മാത്രമല്ല ഫോമായെ സ്നേഹിക്കുന്ന ലോകത്തുള്ള എല്ലാ അഭ്യുദയകാംക്ഷികളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി നേതാക്കൾ അറിയിച്ചു.
ഫോമയുടെ നിരവധി പ്രവർത്തകർ പങ്കെടുത്ത യോഗത്തിൽ ബേബി മണക്കുന്നേൽ സ്വാഗതവും നാഷണൽ കമ്മിറ്റി അംഗം രാജൻ യോഹന്നാൻ നന്ദിയും പറഞ്ഞു. ഡോ. സാം ജോസഫ്, ബാബു മുല്ലശേരി, മാത്യു മുണ്ടക്കൻ, ജിജു കുളങ്ങര തുടങ്ങിയവർ കിക്കോഫ് മീറ്റിംഗിന് നേതൃത്വം നൽകി.
റിപ്പോർട്ട്: അജീഷ് ചന്ദ്രൻ