+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നന്മ'യു​ടെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​നു​ള്ള സ്കോ​ള​ർ​ഷി​പ്പ് പ്രൊ​ജ​ക്ട് ഉ​ദ്ഘാ​ട​നം മ​ന്ത്രി കെ.​ടി. ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു

ന്യൂ​ജേ​ഴ്സി: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളീ മു​സ്ലിം കൂ​ട്ടാ​യ്മ ’നന്മയു​ടെ ’​കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ പ​ഠ​ന​ത്തി​നു​ള്ള സ്കോ​ള​ർ​ഷി​പ്പി​ന്‍റെ​യും , ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്
ന്യൂ​ജേ​ഴ്സി: വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളീ മു​സ്ലിം കൂ​ട്ടാ​യ്മ ’നന്മയു​ടെ ’​കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ പ​ഠ​ന​ത്തി​നു​ള്ള സ്കോ​ള​ർ​ഷി​പ്പി​ന്‍റെ​യും , ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന സ​ഹ​ക​ര​ണ​ത്തി​ന്‍റെ പു​തി​യ പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ന്യൂ​ജേ​ഴ്സി​യി​ൽ പ്ര​സ്ക്ല​ബ് കോ​ണ്‍​ഫ​റ​ൻ​സി​ൽ മ​ന്ത്രി ഡോ. ​കെ ടി ​ജ​ലീ​ൽ നി​ർ​വ​ഹി​ച്ചു. ന​ൻ​മ എ​ന്ന സം​ഘ​ട തു​ട​ങ്ങി​യി​ട്ടു ഒ​ന്ന​ര വ​ർ​ഷ​മേ ആ​യി​ട്ടു​ള്ളു എ​ങ്കി​ലും കേ​ര​ള​ത്തി​ലെ പ്ര​ള​യ​ത്തി​ൽ ദു​രി​താ​നു​ഭ​വി​ച്ച​വ​ർ​ക്ക് 45 വീ​ടു​ക​ൾ പ​ണി​തു ന​ൽ​കി.

മു​ഖ്യ മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭ​വ​ന​ന​ൽ​കി​യ​തി​നു പു​റ​മെ പ്ര​ള​യ പ്ര​ദേ​ശ​ത്തു സൗ​ജ​ന്യ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് തു​റ​ന്നു ര​ണ്ടാം പ്ര​ള​യ​ത്തി​ൽ ദു​രി​താ​നു​ഭ​വി​ച്ച​വ​രെ സ​ഹാ​യി​ച്ചു. ഏ​താ​ണ്ട് ര​ണ്ടു കോ​ടി​യു​ടെ സ​ഹാ​യം യു​എ​സ്എ കാ​ന​ഡ​യി​ലു​ള്ള മ​ല​യാ​ളി മു​സ്ലിം കു​ടും​ബ​ങ്ങ​ൾ സ്വ​രൂ​പി​ച്ചു കേ​ര​ള​ത്തി​ന് ന​ൽ​കു​യു​ണ്ടാ​യി. കേ​ര​ള​ത്തി​ന്‍റെ ഉ​ന്ന​ത വി​ദ്യ​ഭ്യ​സ രം​ഗ​ത്തു​ള്ള പ്ര​തി​ഭ​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു അ​വ​ർ​ക്കു​ള്ള സ്കോ​ള​ർ​ഷി​പ്പ് പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്നു, കൂ​ടാ​തെ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള ട്രെ​യി​നിം​ഗ് പ​ദ്ധ​തി​യും അ​തി​നു ആ​വ​ശ്യ​മാ​യ വി​ജ്ഞാ​ന​ത്തി​ന്‍റെ സ​ഹ​ക​ര​ണ​വും സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നു നന്മ ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ സ​മ​ദ് പൊ​ന്നെ​രി, പ്ര​സി​ഡ​ന്‍റ് യു ​എ ന​സീ​ർ, സെ​ക്ര​ട്ട​റി മെ​ഹ​ബൂ​ബ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സു​നി​ൽ തൈ​മ​റ്റം