+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചില്ല; മേയറെ റോഡിലൂടെ വലിച്ചിഴച്ചു

ലാസ്‌മാർഗറിത്താസ് (മെക്സിക്കൊ): കർഷകരുടെ ആവശ്യം പരിഗണിച്ചു പുതിയ റോഡ് നിർമിച്ചു നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചു സിറ്റി മേയറെ റോഡിലൂടെ വലിച്ചിഴച്ചു. സൗത്ത് മെക്സിക്കോ
തെരഞ്ഞെടുപ്പു വാഗ്ദാനം പാലിച്ചില്ല; മേയറെ റോഡിലൂടെ വലിച്ചിഴച്ചു
ലാസ്‌മാർഗറിത്താസ് (മെക്സിക്കൊ): കർഷകരുടെ ആവശ്യം പരിഗണിച്ചു പുതിയ റോഡ് നിർമിച്ചു നൽകുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്തതിൽ പ്രതിഷേധിച്ചു സിറ്റി മേയറെ റോഡിലൂടെ വലിച്ചിഴച്ചു.

സൗത്ത് മെക്സിക്കോയിലെ ലാസ്മർഗറിത്താസ് സിറ്റിയിലാണ് സംഭവം. തെരഞ്ഞെടുപ്പു സമയത്ത് കർഷകർക്ക് നൽകിയ വാഗ്ദാനം നിറവേറ്റാത്തതിൽ പ്രതിഷേധിച്ചു പതിനൊന്നു പേരടങ്ങുന്ന കർഷകർ മേയർ ലൂയിസ് ഫെർണാണ്ടസിന്‍റെ ഒാഫീസിലേക്ക് തള്ളിക്കയറി അവിടെയുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും പിടിച്ചിറക്കി മർദിക്കുകയും തുടർന്നു ട്രക്കിനു പുറകിൽ കെട്ടി വില്ലേജ് റോഡിലൂടെ വലിച്ചിഴക്കുകയുമായിരുന്നു. ഒടുവിൽ പോലീസിന്‍റെ ഇടപെട്ടാണ് മേയറെ മോചിപ്പിച്ചത്.

ഇതിനിടെ പോലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി.20 പേർക്ക് പരിക്കേൽക്കുകയും 11 പേരെ അറസ്റ്റു ചെയ്യുകയും ചെയ്താതായി റിപ്പോർട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ വയറലായി.

തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് മേയർക്കു നേരെ ആക്രമണം ഉണ്ടായത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ