+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള ബാങ്ക്, പ്രവാസികളുടെ സ്വപ്നം : ഫിലിപ്പ് ചാമത്തിൽ

ഡാളസ്: പുതിയ കേരള ബാങ്കിനെ ഫെഡറേഷൻ ഓഫ് മലയാളീസ് അമേരിക്ക സ്വാഗതം ചെയ്തു. അന്തർദേശീയ നിലവാരത്തിലുള്ള ബാങ്കിംഗ് അനുഭവങ്ങൾ ഇനി മുതൽ സാധാരണക്കാർക്കും ലഭ്യമാക്കുവാൻ കേരള ബാങ്കിന് കഴിയട്ടെ എന്ന് പ്രസിഡന്
കേരള ബാങ്ക്, പ്രവാസികളുടെ സ്വപ്നം : ഫിലിപ്പ് ചാമത്തിൽ
ഡാളസ്: പുതിയ കേരള ബാങ്കിനെ ഫെഡറേഷൻ ഓഫ് മലയാളീസ് അമേരിക്ക സ്വാഗതം ചെയ്തു. അന്തർദേശീയ നിലവാരത്തിലുള്ള ബാങ്കിംഗ് അനുഭവങ്ങൾ ഇനി മുതൽ സാധാരണക്കാർക്കും ലഭ്യമാക്കുവാൻ കേരള ബാങ്കിന് കഴിയട്ടെ എന്ന് പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിൽ ആശംസിച്ചു.

കേരളത്തിലുള്ള ദേശസാൽകൃത ബാങ്കുകളിലെ വൻതോതിലുള്ള വിദേശ നിക്ഷേപങ്ങൾ, ഇതുവരെ കേരളത്തിലെ പദ്ധതികളിൽ വിനയോഗിക്കുന്നതിന് ഒരു വലിയ തടസമായിരുന്നു, കേരള ബാങ്കിന്‍റെ വരവോടെ ഈ സാങ്കേതിക തടസം ഒഴിവാക്കാൻ സാധിക്കും. ഈ നിക്ഷേപങ്ങളുടെ ഉപഭാക്താവായ കേരള സർക്കാരിന്, ഇതര വകുപ്പുകളിലെ വിവിധ പദ്ധതികളിലേക്കു നേരിട്ട് വിനിയോഗിക്കാൻ സർക്കാരിന് കഴിയും. മാത്രവുമല്ല ലോകമെമ്പാടുമുള്ള പ്രവാസി മലയാളികൾക്ക് നാടിന്‍റെ വികസന പ്രക്രിയയിൽ നേരിട്ട് പങ്കാളികളാവാം.

കേരളത്തിന്‍റെ സാമ്പത്തിക സ്രോതസിന്‍റെ നട്ടെല്ല് എന്നു വിശേഷിപ്പിക്കാവുന്ന പ്രവാസി നിക്ഷേപങ്ങൾ, ഇനിമുതൽ കേരള ബാങ്കിൽ കൂടി വിനിമയം ചെയ്യാം. വിദേശനാണയത്തിൽ ലഭ്യമാകുന്ന വരുമാനങ്ങൾ ഇനിമുതൽ കേരളത്തിലേക്ക് നേരിട്ട് നിക്ഷേപിക്കാം. കേന്ദ്ര ദേശസാൽക്കര ബാങ്കുകൾക്കും ബാധകമാവുന്ന എല്ലാ നിയമങ്ങളും കേരള ബാങ്കിനും ബാധകമായിരിക്കും. കേരള ജനതയുടെ സ്വന്തം ബാങ്ക്, പ്രവാസി മലയാളികളുടെ സ്വന്തം ബാങ്ക്, നമ്മുടെ സർക്കാരിന്‍റെ സ്വന്തം ബാങ്ക് എന്ന് ഏതു രീതിയിലും കേരള ബാങ്കിനെ വിശേഷിപ്പിക്കാം.

കേരള ബാങ്കിൽ സംസ്ഥാനത്തു നടപ്പിലാക്കുന്നത്. ഒരു വാണിജ്യ ബാങ്കായി രൂപകല്പന ചെയ്തിരിക്കുന്ന ഇതിന്‍റെ വരും കാല ആസ്തി അറുനൂറ്റി അമ്പതു ബില്യൺ രൂപയോളം വന്നേക്കും.

റിപ്പോർട്ട്: ബിജു തോമസ് പന്തളം