+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും ഒക്ടോബർ 12 ന്

ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും ഒക്ടോബർ 12 ന് (ശനി) രാവിലെ 10 ന് കേരളാ അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland, TX 75043) നടക്കും. കക
ഡാളസിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും ഒക്ടോബർ 12 ന്
ഡാളസ്: കേരളാ ലിറ്റററി സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാരംഭ ചടങ്ങുകളും സാഹിത്യ സമ്മേളനവും ഒക്ടോബർ 12 ന് (ശനി) രാവിലെ 10 ന് കേരളാ അസോസിയേഷൻ ഹാളിൽ (3821 Broadway Blvd, Garland, TX 75043) നടക്കും. ക

കഴിഞ്ഞ അനേക വർഷങ്ങളായി കെഎൽഎസിന്‍റെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന വിദ്യാരംഭ ചടങ്ങുകളിൽ അനേകം കുരുന്നുകൾ വിദ്യാരംഭം കുറിച്ചിട്ടുണ്ട്. തങ്ങളുടെ കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുവാൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾ കെഎൽഎസ് ഭാരവാഹികളുമായി ബന്ധപ്പെടുക.

സാഹിത്യ സമ്മേളനത്തിൽ ഡോ. ദർശന മനയത്ത് ശശി ( Lecturer of Malayalam, University of Texas at Austin ) മുഖ്യ അതിഥിയായിരിക്കും. "മാറുന്ന മലയാളവും മറയുന്ന സംസ്കാരവും" എന്ന വിഷയത്തെ അടിസ്ഥാനമാക്കി നടക്കുന്ന സാഹിത്യ ചർച്ചകളിൽ ജോസ് ഓച്ചാലിൽ, എബ്രഹാം തെക്കേമുറി, മീനു എലിസബത്ത്, അനുപ സാം, ഹരിദാസ് തങ്കപ്പൻ, സിജു വി. ജോർജ് തുടങ്ങിയവർ പങ്കെടുക്കും.

വിവരങ്ങൾക്ക്: ജോസ് ഓച്ചാലിൽ ( പ്രസിഡന്‍റ്) 469 363 5642, സിജു വി. ജോർജ് (സെക്രട്ടറി) 214 282 7758, ജോസൻ ജോർജ് (ട്രഷറർ) 469 767 3208.