+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"മ്യുസിക് കഫേ' വ്യത്യസ്ത കാൻസർ ബോധവത്കരണവുമായി സഫ മക്ക

റിയാദ് : ആരോഗ്യ ബോധവൽകരണ രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്‍റെ ഹാര ബ്രാഞ്ച് ഇത്തവണ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണത്തിന്‍റെ ഭാഗമായി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു. "മ്യൂസി
റിയാദ് : ആരോഗ്യ ബോധവൽകരണ രംഗത്ത് സജീവ ഇടപെടൽ നടത്തുന്ന സഫ മക്ക മെഡിക്കൽ ഗ്രൂപ്പിന്‍റെ ഹാര ബ്രാഞ്ച് ഇത്തവണ ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണത്തിന്‍റെ ഭാഗമായി വ്യത്യസ്തമായ പരിപാടി സംഘടിപ്പിച്ചു.

"മ്യൂസിക് കഫേ' എന്ന ശീർഷകത്തിൽ ക്ലിനിക്ക് ഹാളിൽ സംഘടിപ്പിച്ച പരിപാടി മുഖ്യാതിഥി ഡോ.ഹിബ അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു. ജനറൽ മാനേജർ സാലിഹ് ബിൻ അലി അൽ ഖർനി അധ്യക്ഷത വഹിച്ച ചടങ്ങിൽ റിയാദ് ഇന്ത്യൻ സ്കൂൾ പ്ലസ് വൺ വിദ്യാർഥികളായ അജിത് ജോർജ്, പ്രവീൺ ക്രിസ്,അലൻ തോമസ്,ഹുസൈഫ, പ്രണോയ് എന്നിവരാണ് മ്യൂസിക് ഷോ അവതരിപ്പിച്ചത്.

പരിപാടിക്കിടയിൽ ഒന്നിടവിട്ട് ഡോക്ടർമാർ രോഗം കണ്ടെത്തുന്നത് എങ്ങനെയെന്നും പ്രതിരോധ മാർഗങ്ങളും വിശദീകരിച്ചു.രോഗം തിരിച്ചറിഞ്ഞാൽ മാനസികമായി തയാറാക്കുകയാണ് ആദ്യ ചികിത്സയെന്ന് ക്ലിനിക്കിലെ സീനിയർ സ്ത്രീ രോഗ വിധക്ത ഡോ. ഫർസാന കുൽസും പറഞ്ഞു. ലക്ഷണങ്ങൾ കണ്ടാൽ മറച്ചു വയ്ക്കരുതെന്നും നേരത്തെ കണ്ടെത്തിയാൽ സാധാരണ ഏതൊരു രോഗവും പോലെ ചികിത്സിച്ചു സുഖപ്പെടുത്താനാകുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ മെഡിക്കൽ ഡയറക്ടർ ഡോ. മുകുന്ദൻ പറഞ്ഞു. നിലവിൽ ചികിത്സ തേടുന്നവരും കാൻസർ പൂർണമായി സുഖപ്പെട്ടവരും ചടങ്ങിൽ പങ്കെടുത്തു.

ഡോ. അസ്മ ഫാത്തിമ,ഡോ.റൊമാന മതീൻ,ഡോ.ഫൈറോസ ഫിറോസ്,ഡോ .നുസ്രത്ത്, ഡോ.ഖദീജ,ഡോ. സഞ്ചു ജോസ്,ഡോ. ഹൈദർ അലി ടിപ്പു സുൽത്താൻ, എന്നിവർ സംസാരിച്ചു. നവാൽ ഇഷാക് ,സാഹിദ ഇഷാക് എന്നിവർ പരിപാടി നിയന്ത്രിച്ചു. നഴ്സുമാരായ മിതു, ചിഞ്ചു, അഞ്ചു, സിജി, അരോമ, മറിയാമ്മ തോമസ്, തബസ്സും, ശാലു, ലിജോ, സോണി,സിട്ടി,ആശീർ,എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. അനസ് ദാവൂദ്, ഫൈസൽ ബാബു ,റഹീം ഉപ്പള, അബ്ദുസലാം വെട്ടുപാറ, മെഹ്ബൂബ് വേങ്ങൂർ, ഹസൻ,ജയൻ,സൈദ്,ടിന്‍റു,സൂഫി,എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ