+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍ കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങ് കേന്ദ്ര
മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍  സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു
ന്യൂയോര്‍ക്ക്: അമേരിക്കയിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍ കേരളത്തില്‍ പെണ്‍കുട്ടികള്‍ക്കായി ഏര്‍പ്പെടുത്തിയ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു.

കൊച്ചിയില്‍ നടന്ന ചടങ്ങ് കേന്ദ്ര മന്ത്രി വി. മുരളീധരന്‍ ഉദാഘാടനം ചെയ്തു.രാജ്യത്തിനു പുറത്ത് ഇന്ത്യയുടെ അഭിമാനമുയര്‍ത്തുന്നതില്‍ പ്രവാസികള്‍ മുഖ്യ പങ്ക് വഹിക്കുന്നതായി മുരളീധരന്‍ പറഞ്ഞു.. അക്കാഡമിക് പഠനത്തിനപ്പുറം വ്യക്തിയെന്ന നിലയിലും പൗരനെന്ന നിലയിലുമുള്ള ഒരു കുട്ടിയുടെ സമഗ്രവികസനം എന്ന കാഴ്ചപ്പാടിലേക്ക് നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസം എത്തിയിട്ടില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കുട്ടികള്‍ നല്ല മാര്‍ക്ക് നേടി വിജയിക്കുന്നുണ്ടെങ്കിലും പലപ്പോഴും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസം അവര്‍ക്ക് ഉണ്ടാകുന്നില്ല. ഇതിന് ഫലപ്രദമായ പരിഹാരം കാണുന്നതിന് സമൂഹം തന്നെ ഒരു ബദല്‍ സംവിധാനം സൃഷ്ടിക്കണമെന്നും വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

സാംസ്‌കാരിക വിദ്യാഭ്യാസത്തിനുകൂടി പ്രാതിനിധ്യം നല്‍കണമെന്ന് ചടങ്ങിൽ ആശംസ നേര്‍ന്ന മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍ പറഞ്ഞു. ഗുരുവായൂര്‍ ശ്രീ കൃഷ്ണ കോളജിലെ സംസ്‌കൃത വകുപ്പ് അധ്യക്ഷ ഡോ. ലക്ഷ്മി ശങ്കര്‍, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡന്‍റ് ഡോ. സതീഷ് അമ്പാടി, മൈ പ്രിന്‍സസ് ഫൗണ്ടേഷന്‍ സ്ഥാപക ഡോ. നിഷ പിള്ള, ഇന്‍റര്‍നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ നിഷ അമ്പാടി, ഷൈലജ കുമാര്‍, താമര രാജീവ്, സജിതാ സോമന്‍, നിമ്മി പ്രശാന്ത്, മീരാ വര്‍മ്മ, രാഗിണി നായര്‍, സ്മിതാ ഭാസി, പി ശ്രീകുമാര്‍, ഹരി ഗോവിന്ദ്, മണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടർന്നു വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി.

വിവിധ ജില്ലകളില്‍ നിന്നുള്ള 201 പെണ്‍കുട്ടികള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കിയത്.

റിപ്പോർട്ട്: പി. ശ്രീകുമാർ