+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ.ടി.നൂറുദ്ദീന് യാത്രയയപ്പ് നൽകി

ജിദ്ദ: മുപ്പതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കാളികാവ് ഏരിയ പ്രവാസി അസോസിയേഷന്‍ (കാപ്പ) മുഖ്യ രക്ഷാധികാരി കെ.ടി. നൂറുദ്ദീന് ജിദ്ദയില്‍ ഹൃദ്യമായ യാത്രയപ്പ് നല്‍കി. ജിദ്ദ
കെ.ടി.നൂറുദ്ദീന് യാത്രയയപ്പ് നൽകി
ജിദ്ദ: മുപ്പതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കാളികാവ് ഏരിയ പ്രവാസി അസോസിയേഷന്‍ (കാപ്പ) മുഖ്യ രക്ഷാധികാരി കെ.ടി. നൂറുദ്ദീന് ജിദ്ദയില്‍ ഹൃദ്യമായ യാത്രയപ്പ് നല്‍കി. ജിദ്ദയിലെ വ്യത്യസ്ഥ തുറകളില്‍ പ്രവൃത്തിക്കുന്നവര്‍ പങ്കെടുത്ത യാത്രയപ്പ് ചടങ്ങില്‍ കാപ്പ അധ്യക്ഷന്‍ തൊണ്ടിയില്‍ മുസ്തഫ അധ്യക്ഷത വഹിച്ചു.

പ്രവാസ ലോകത്ത് പ്രത്യേകിച്ച് പാലിയേറ്റീവ് രംഗത്തും കാപാ ഭിന്നശേഷി വിദ്യാലയത്തിനും കെ.ടി നൂറുദ്ദീന് ചെയ്യുന്ന സേവനം മാതൃകാപരമാണെന്നും നാട്ടിലും വിവിധ മേഖലകളില്‍ സേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സാധിക്കണമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്ത ആതുര സേവന രംഗത്ത് പ്രവൃത്തിക്കുന്ന ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ എംഡി വി.പി മുഹമ്മദലി പറഞ്ഞു.

അബൂബക്കല്‍ മൗലവിയുടെ ഖുര്‍ആന്‍ ഖിറാഅത്ത് പാരായണത്തോടെയായിരുന്നു ചടങ്ങ് ആരംഭിച്ചത്. കെ.ടി നൂറുദ്ദീനിനുള്ള ഉപഹാരം വി.പി മുഹമ്മദലി കൈമാറി. ഡോ. ഇസ്മായിൽ മരിതേരി (കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി), ഡോ. അഷ്റഫ് (ബദർ തമാം പോളിക്ലിനിക്), ഡോ.ദിനേശൻ (അൽ റയാൻ സ്പെഷൽ ക്ലിനിക്), അബ്ദസലാം വി.പി, പി.സിഎ റഹ്‌മാന്‍, ഹുമയൂൺ കബീർ, വി. അനസ്, കെ.ടി അബ്ദുല്‍ നാസര്‍, ഒ.എം. നാസർ, . അസ്ഹറുദ്ദീൻ(മവാസ), സിദ്ധീഖ് (പാപ), ഒ.പി. ഫൈസൽ (അഗ് വ), കാപാ വനിതാ വിഭാഗം കൺവീനർ അസ്മ അനസ് തുടങ്ങിയവർ സംസാരിച്ചു. കെ.ടി നൂറുദ്ദീൻ യാത്രയപ്പിന് നന്ദി പറഞ്ഞു. സക്കീര്‍ ഹുസൈന്‍ സ്വാഗതം ആശംസിച്ചു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് ഷിഹാബ് കിഴിശേരി നന്ദി പറഞ്ഞു. ജിദ്ദയിലെ പ്രമുഖ ഗായകരായ ജമാല്‍പാഷയുടെയും ഫർസാന യാസിറിന്‍റേയും സംഗീത വിരുന്നുമുണ്ടായിരുന്നു.

റിപ്പോർട്ട് : കെ.ടി. മുസ്തഫ പെരുവള്ളൂർ