+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജുബൈൽ കെഎംസിസി ഏരിയ കമ്മിറ്റികൾ സിഎച്ച് അനുസ്മരണം നടത്തി

‌ജുബൈൽ: ജുബൈൽ കെഎംസിസി പോർട്ട്‌ ഹോസ്പിറ്റൽ ഏരിയ കമ്മിറ്റികൾ സംയുക്തമായി സിഎച്ച് അനുസ്മരണം സംഘടിപ്പിച്ചു. ബദർ അൽഖലീജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജുബൈലിലെ വിവിധ സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ ജു
ജുബൈൽ കെഎംസിസി ഏരിയ കമ്മിറ്റികൾ സിഎച്ച് അനുസ്മരണം നടത്തി
‌ജുബൈൽ: ജുബൈൽ കെഎംസിസി പോർട്ട്‌ - ഹോസ്പിറ്റൽ ഏരിയ കമ്മിറ്റികൾ സംയുക്തമായി സിഎച്ച് അനുസ്മരണം സംഘടിപ്പിച്ചു. ബദർ അൽ-ഖലീജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജുബൈലിലെ വിവിധ സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ ജുവയുടെ ചെയർമാൻ നൂഹ് പാപ്പിനിശേരി അനുസ്മരണ സംഗമം ഉദ്ഘടനം ചെയ്തു. ജുബൈൽ കെഎംസിസി വൈസ് ചെയർമാൻ ഹമീദ് പയ്യോളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഹോസ്പിറ്റൽ ഏരിയ ട്രഷറർ ബഷീർ ബാബു കൂളിമാട് മുഖ്യ പ്രഭാഷണവും ഒഐസിസി ദമ്മാം റീജിയണൽ ജനറൽ സെക്രട്ടറി ശിഹാബ് കായംകുളം, തനിമ പ്രധിനിധി ഷാജഹാൻ മനക്കൽ, ഒഐസിസി ഗ്ലോബൽ സെക്രട്ടറി അഷ്‌റഫ്‌ മൂവാറ്റുപുഴ, സാഫ്‌ക പ്രധിനിധികളായ ബാപ്പു തേഞ്ഞിപ്പലം, ഫസൽ, ഈസ്റ്റേൺ പ്രൊവിൻസ് കെഎംസിസി വൈസ് പ്രസിഡന്‍റ് ഉസ്മാൻ ഒട്ടുമ്മൽ, ഹോസ്പിറ്റൽ ഏരിയ ജനറൽ സെക്രട്ടറി ശിഹാബ് കൊടുവള്ളി, പോർട്ട്‌ ഏരിയ ജനറൽ സെക്രട്ടറി ഇബ്രാഹിം കുട്ടി, കെഎംസിസി സ്പോർട്സ് വിംഗ് കൺവീനർ അനസ് വയനാട്, കെഎംസിസി സിറ്റി ഏരിയ പ്രസിഡന്‍റ് മുഹമ്മദ്കുട്ടി എടപ്പാൾ, ഫോക്കസ് പ്രധിനിധി ജമാൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു.

കേരള വിദ്യാഭ്യാസ നവോതഥാനത്തിനു അടിത്തറയൊരുക്കിയ, കേരളത്തിൽ മതേതരത്വം കാത്ത് സൂക്ഷിക്കുന്നതിൽ വലിയ സംഭാവനകൾ നൽകിയ സി.എച്ച് മുഹമ്മദ് കോയയെ കുറിച്ച് ആശംസ പ്രസംഗകരും മുഖ്യ പ്രഭാഷകരും വിശദമായി സംസാരിച്ചു. കേരള സമൂഹം ആദരവോടെ ഓർക്കുന്ന പ്രിയ നേതാവിനെ കുറിച്ചുള്ള അനുസ്മരണ പ്രഭാഷണം സദസിനെ വികാര നിർഭരമാക്കി. പരിപാടിയിൽ പുതുതായി പാർട്ടിയിലേക്ക് കടന്ന് വന്നവർക്കുള്ള സ്വീകരണവും നൽകി. ജുബൈൽ കെഎംസിസി ഹോസ്പിറ്റൽ ഏരിയ പ്രസിഡന്‍റ് സലാം ആലപ്പുഴ സ്വാഗതവും പോർട്ട്‌ ഏരിയ പ്രസിഡന്‍റ് റാഫി കൂട്ടായി നന്ദിയും പറഞ്ഞു.