+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കല കുവൈറ്റ് ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലീഫ ബി യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു. അബുഹലീഫ ഫുട്ബോൾ ഗ്രൗണ്ടിൽ 16 ടീമുകൾ പങ്കെടുത്ത മത്സരത്തി
കല കുവൈറ്റ് ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു
കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലീഫ ബി യൂണിറ്റിന്‍റെ നേതൃത്വത്തിൽ ഫുട്ബോൾ ഷൂട്ട് ഔട്ട് മത്സരം സംഘടിപ്പിച്ചു.

അബുഹലീഫ ഫുട്ബോൾ ഗ്രൗണ്ടിൽ 16 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അബുഹലീഫ ബി യൂണിറ്റ് ചാമ്പ്യന്മാരായി. അബുഹലീഫ എ യൂണിറ്റ് രണ്ടാംസ്ഥാനം കരസ്ഥമാക്കി.

ടൂർണമെന്‍റ് കല കുവൈറ്റ് പ്രസിഡന്‍റ് ടി.വി.ഹിക്മത് ഉദ്ഘാടനം ചെയ്തു. മേഖലാ എക്സിക്യൂട്ടീവംഗം രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജിതിൻ പ്രകാശ് ആശംസ നേർന്നു സംസാരിച്ചു. മത്സരങ്ങൾ നിയന്ത്രിച്ച റഫറി ജിബുവിനുള്ള യൂണിറ്റിന്റെ ഉപഹാരം മേഖല പ്രസിഡന്‍റ് നാസർ കടലുണ്ടി സമ്മാനിച്ചു. വിജയികൾക്കുള്ള ഉപഹാരങ്ങൾ കല കുവൈറ്റ് പ്രസിഡന്‍റ് ടി വി ഹിക്മത്, വൈസ് പ്രസിഡന്‍റ് ജ്യോതിഷ് ചെറിയാൻ, കായിക വിഭാഗം സെക്രട്ടറി മാത്യു ജോസഫ്, കേന്ദ്ര കമ്മിറ്റി അംഗം വിനിത കുക്കരി എന്നിവർ വിതരണം ചെയ്തു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം പി മുസഫർ ,പ്രജോഷ് ,മേഖല എക്സിക്യൂട്ടീവ്അംഗം കെ.എൻ സുരേഷ് എന്നിവർ പങ്കെടുത്തു. ചടങ്ങിന് യൂണിറ്റ് കൺവീനർ സതീഷ് രമണൻ സ്വാഗതവും മേഖല എക്സിക്യൂട്ടീവ്അംഗം പ്രവീഷ് വിജയൻ നന്ദിയും പറഞ്ഞു. അബുഹലീഫ ബി യൂണിറ്റ് അംഗങ്ങൾ, മേഖലാ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ