+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചിങ്ങനിലാവ് 2019 ശ്രദ്ദേയമായി

കുവൈറ്റ് സിറ്റി : മാവേലിക്കര അസോസിയേഷൻ കുവൈറ്റിന്‍റെ ഓണാഘോഷം "ചിങ്ങനിലാവ് 2019' എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാസ്റ്റർ രോഹിത് ശ്യാമിന്‍റെ കീർത്തനത്തോട് ആരംഭിച്ച ആഘോഷ പരിപാടികളിൽ മാളവിക
ചിങ്ങനിലാവ് 2019  ശ്രദ്ദേയമായി
കുവൈറ്റ് സിറ്റി : മാവേലിക്കര അസോസിയേഷൻ കുവൈറ്റിന്‍റെ ഓണാഘോഷം "ചിങ്ങനിലാവ് 2019' എന്ന പേരിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. മാസ്റ്റർ രോഹിത് ശ്യാമിന്‍റെ കീർത്തനത്തോട് ആരംഭിച്ച ആഘോഷ പരിപാടികളിൽ മാളവിക രതീഷിന്റെ നാടോടിനിർത്തവും നിർത്തിയതി ഡാൻസ് ഗ്രൂപ്പ് അവതരിപ്പിച്ച ഒപ്പന, കോൽക്കളി, തിരുവാതിര,പ്രശാന്തി അഭിലാഷ്,ദിയ സംഗീത്, ദൃശ്യ സംഗീത്, യജെൽ സാറ പോൾ എന്നിവരുടെ നിർത്തനിർത്യങ്ങൾ എന്നിവ മാറ്റുകൂട്ടി. മാവേലിക്കരയുടെ ഗായകരായ ലേഖ ശ്യാം, മോൻസി ജോർജ്, ജിനു ജോൺസൻ, സൂരജ് എന്നിവരുടെ ഗാനങ്ങൾ പ്രേക്ഷകരുടെ പ്രശംസ പിടിച്ചു പറ്റി.

പൊതുസമ്മേളനത്തിൽ പ്രസിഡന്‍റ് മനോജ് പരിമണം അധ്യക്ഷത വഹിച്ചു. ലോക കേരള സഭ അംഗം ശ്രീമലാൽ മുരളി ഉദ്‌ഘാടനം ചെയ്തു. ടെ രക്ഷാധികാരി ബിനോയ് ചന്ദ്രൻ, ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്‍റ് രാജീവ് നാടുവിലേമുറി, ഉപദേശക സമിതി അംഗങ്ങളായ എ.ഐ. കുര്യൻ , നൈനാൻ ജോൺ , വനിതാ വിഭാഗം ചെയർപേഴ്സൺ പൗർണമി സംഗീത് ട്രഷറർ ജെറി ജോൺ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജനറൽ സെക്രട്ടറി ജി.എസ് പിള്ള സ്വാഗതവും പ്രോഗ്രാം കൺവീനർ പ്രമോദ് ചെല്ലപ്പൻ നന്ദിയും പറഞ്ഞു,

തുടർന്നു ഗൃഹതുരത്വം വിളിച്ചോതുന്ന വിഭവസമൃദ്ധമായ സദ്യയും പ്രശസ്ത പിന്നണി ഗായിക ലേഖ അജയും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉഷാ തൃശൂരും പൊലിക്കനാടൻ പാട്ടുകുട്ടവും അവതരിപ്പിച്ച നാടൻ പാട്ടും ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി.