ലക്സംബർഗ്: അപകീർത്തികരമായ ഉള്ളടക്കമുണ്ടെങ്കിൽ അത് ലോകവ്യാപകമായി ഒഴിവാക്കണമെന്ന് ഉത്തരവിടാനുള്ള അധികാരം യൂറോപ്പിലെ ദേശീയ കോടതികൾക്കുണ്ടെന്ന് ന്ധയൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ്’. ഫേസ്ബുക്കിന് ഈ വിധി കനത്ത തിരിച്ചടിയായി.
യൂറോപ്യൻ യൂണിയൻ നിയമം, ലോക വ്യാപകമായി വിവരങ്ങൾ ഒഴിവാക്കുന്നതോ അത് ലോകത്തിന് ലഭ്യമാക്കുന്നത് തടയുന്നതോ നിഷേധിക്കുന്നില്ലെന്നാണ് ഉന്നത കോടതി വിലയിരുത്തിയത്. ഈ നിലപാട് യൂറോപ്യൻ യൂണിയൻ അധികൃതർക്ക് ആശ്വാസകരവുമാണ്.
വിദ്വേഷം പ്രചരിപ്പിക്കുന്നതോ, അപകീർത്തികരമോ ആയ ഉള്ളടക്കങ്ങൾ സംബന്ധിച്ച് യൂറോപ്പിലെ നിയമങ്ങൾ കർശനമാണ്. ഇത് യുഎസ് സ്ഥാപനങ്ങൾ പാലിക്കണമെന്നത് യൂറോപ്യൻ യൂണിയനിലുള്ളവരുടെ പൊതു ആവശ്യമാണ്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ഫേസ്ബുക്കിന് യൂറോപ്യൻ യൂണിയനിൽ തിരിച്ചടി
11:30 PM Oct 04, 2019 | Deepika.com