ബർലിൻ: പുനരേകീകരണം കഴിഞ്ഞ് മുപ്പതു വർഷമായെങ്കിലും ജർമനിയുടെ ഐക്യം ഇനിയും പൂർത്തിയായിട്ടില്ലെന്ന് ചാൻസലർ അംഗല മെർക്കൽ. പൂർവ ജർമൻകാരെ സംബന്ധിച്ചിടത്തോളം പശ്ചിമ ജർമനി ഒരുതരം അധീശത്വത്തിലൂടെ സാധ്യമാക്കിയതായിരുന്നു പുനരേകീകരണം എന്ന കാഴ്ചപ്പാടുണ്ടെന്നും അവർ പറഞ്ഞു. പുനരേകീകരണത്തിനു മുൻപ് പൂർവ ജർമൻകാരിയായിരുന്നു മെർക്കൽ.
ജർമൻ ഐക്യ വാർഷിക പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മെർക്കലിന്റെ അഭിപ്രായ പ്രകടനം. കിഴക്കും പടിഞ്ഞാറും തമ്മിൽ ഇപ്പോഴും വലിയ വൈജാത്യങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി.
പുനരേകീകരണം സാധ്യമായി മുപ്പതു വർഷം കൊണ്ട് ഒരുപാടു കാര്യങ്ങൾ സാധിച്ചു എന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ, ഇനിയും ഐക്യത്തിലേക്ക് ദൂരമുണ്ടെന്ന് അവർ പറഞ്ഞു. രണ്ടാം ലോകമഹായുദ്ധത്തിൽ വിഭജിച്ചുപോയ ഇരുജർമനികളും പുനരേകീകരിച്ചതിന്റെ ദിനമാണ് ഒക്ടോബർ മൂന്ന്. 1989 ലാണ് ഇതു സംഭവിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ജർമൻ ഐക്യം പൂർണമായിട്ടില്ല: മെർക്കൽ
11:29 PM Oct 04, 2019 | Deepika.com