ന്യൂഡൽഹി : നവരാത്രി പൂജകൾക്കും ആഘോഷങ്ങൾക്കുമായി നജഫ്ഗഡ് ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം അണിഞ്ഞൊരുങ്ങി. സെപ്റ്റംബർ 29ന് തുടക്കമിട്ട പൂജകൾ ഒക്ടോബർ 8 ചൊവ്വാഴ്ച സമാപിക്കും. ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് 5.30 മുതൽ പൂജ വയ്പിനായി പുസ്തകങ്ങൾ ക്ഷേത്ര കൗണ്ടറിൽ സ്വീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നവരാത്രി ദിനങ്ങളിൽ വിശേഷാൽ പൂജകളും നാമസങ്കീർത്തനവും ഉണ്ടാവും.
പൂജ എടുപ്പും വിദ്യാരംഭവും വിജയ ദശമി ദിനമായ ഒക്ടോബർ 8 ചൊവ്വാഴ്ച രാവിലെ 8.30-ന് ആരംഭിക്കും. രാവിലെ 5.15-ന് നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ ആരംഭിക്കുക. 7ന് ഉഷ:പൂജ, 8.30ന് പൂജ എടുപ്പ്, വിദ്യാരംഭം. ക്ഷേത്രാങ്കണത്തിൽ പ്രത്യേകം തയ്യാറാക്കുന്ന പീഠത്തിലിരുത്തി, ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി ആദ്യാക്ഷര മധുരം നുണയാനെത്തുന്ന കുരുന്നുകളുടെ നാവിൽ സ്വർണാക്ഷരങ്ങൾ കുറിക്കും. 10ന് ഉച്ചപൂജ, 10.30ന് ദശമി ദീപാരാധന. തുടർന്ന് സമൂഹ ഉൗട്ടുമുണ്ടാകും.
കൂടുതൽ വിവരങ്ങൾക്കും പൂജകൾ മുൻകൂട്ടി ബുക്കു ചെയ്യുവാനും വിദ്യാരംഭത്തിനുമായി ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി