ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്നായ ഉൗർജപ്രതിസന്ധി നേരിടാൻ മൂന്നു തലങ്ങളിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിലവിലുള്ള സേവനമേഖലകളിലും ഉപകരണങ്ങളിലും ഉൗർജക്ഷമത ഉറപ്പാക്കുക, പുനസ്ഥാപിക്കാൻ കഴിയുന്ന ഉൗർജസ്രോതസുകളെ വികസിപ്പിക്കുക, ജനങ്ങളുടെ സഹകരണത്തോടെ ഉൗർജസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കുക എന്നിവയാണവ.
ജനസമൂഹത്തിന്റെ ജീവിതശൈലിയിലുണ്ടായ അനഭിലഷണീയമായ മാറ്റങ്ങളാണല്ലോ ഉൗർജപ്രതിസന്ധിയുടെ ആഴം വർധിപ്പിച്ചത്. അതുകൊണ്ടുതന്നെ ജനപങ്കാളിത്തത്തോടെയുള്ള ഉൗർജസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഉൗന്നൽ കൊടുത്തേ മതിയാകൂ. ഓരോ വർഷവും ഡിസംബർ 14 ന് ഉൗർജ്ജസംരക്ഷണദിനം ആചരിക്കുന്പോൾ ഈ ഒരു ചിന്തയ്ക്ക് നാം പ്രാധാന്യം നല്കണം.
വാഹനങ്ങളിൽ
അമിതമായി സ്വകാര്യവാഹനങ്ങൾ ഉപയോഗിക്കുന്നതിനുപകരം പൊതുവാഹനങ്ങളെ ആശ്രയിച്ചുകൊണ്ടും ശരിയായ ഡ്രൈവിംഗ് രീതികൾ അവലംബിച്ചും ഒരേ സ്ഥലത്തേക്ക് ഒരേ സമയം യാത്ര ചെയ്യുന്ന ആളുകൾ കാർ പൂളിംഗ് പോലുള്ള മാർഗങ്ങൾ പ്രയോജനപ്പെടുത്തിയും വാഹനങ്ങളുടെ മൈലേജ് കുറയ്ക്കുന്ന അമിത ഭാരങ്ങൾ ഒഴിവാക്കിയും ഇന്ധന ഫിൽട്ടറുകൾ വൃത്തിയാക്കി വച്ചും വാഹനങ്ങൾ യഥാസമയം സർവീസ് ചെയ്തും അനാവശ്യമായി ക്ലച്ച്, ബ്രേക്ക് എന്നിവ ഉപയോഗിക്കാതെയും പൊതുവാഹനങ്ങൾ സ്റ്റോപ്പുകളിൽ മാത്രം നിർത്താൻ അവസരമുണ്ടാക്കിയും കൂടുതൽ സമയം വണ്ടി നിർത്തിയിടേണ്ടി വരുന്പോൾ (ട്രാഫിക് സിഗ്നലുകളിലും മറ്റും) എൻജിൻ ഓഫ് ചെയ്തും ഗിയറിന്റെ ശരിയായ രീതിയിലുള്ള ഉപയോഗം വഴിയും ടയറുകളിൽ നിശ്ചിത മർദത്തിൽ വാതകം നിറച്ചും സൈക്കിൾ ഉപയോഗം പ്രോത്സാഹിപ്പിച്ചും (ഇത് ആരോഗ്യത്തിനും ഗുണകരമാണ്) ചെറിയ യാത്രകൾക്ക് വാഹനങ്ങൾ ഒഴിവാക്കി നടപ്പ് ശീലിച്ചും ഗതാഗത മേഖലയിൽ നമുക്ക് ഉൗർജം ലാഭിക്കാനാവും.
കൃഷിയിൽ
ആധുനിക കൃഷി രീതി ഏറെ ഉൗർജം ഉപയോഗിക്കുന്ന ഒരു മേഖലയാണ്. ജലത്തിന്റെ ആവശ്യകതയ്ക്കും ജലസ്രോതസിനും ആനുപാതികമായ പന്പുകളും മോട്ടോറുകളും തെരഞ്ഞെടുക്കണം. ഘർഷണം കുറഞ്ഞ പിവിസി പൈപ്പുകളും, ഫുട്വാൽവുകളും, എൽബോകൾക്കു പകരം സാധ്യമാവുന്നിടത്തോളം ബെൻഡുകളും ഉപയോഗിച്ചും ഉപകരണങ്ങൾ, ട്രാക്ടറുകൾ തുടങ്ങിയവ യഥാസമയം അറ്റകുറ്റപ്പണികൾ നടത്തിയും ബാഷ്പീകരണം മൂലം ജലനഷ്ടം സംഭവിക്കുന്നത് ഒഴിവാക്കാൻ രാത്രികാലങ്ങളിൽ ജലസേചനം നടത്തിയും കണികാജലസേചനം പരമാവധി പ്രയോജനപ്പെടുത്തിയും ഉൗർജസംരക്ഷണം പ്രായോഗികമാക്കാം.
ആധുനിക ജീവിതരീതിയനുസരിച്ച് ഏറ്റവും കൂടുതൽ വിനിയോഗിക്കപ്പെടുന്നതും ഏറ്റവുമധികം പാഴാക്കപ്പെടുന്നതുമായ ഉൗർജരൂപമാണല്ലോ വൈദ്യുതി. ഉത്പാദനം, പ്രേഷണം, ഉപയോഗം എന്നീ ഘട്ടങ്ങളിലെല്ലാം വളരെയേറെ വൈദ്യുതി പാഴാക്കപ്പെടുന്നുണ്ട്. ചെലവു കുറഞ്ഞതും കാര്യക്ഷമവുമായ ഉത്പാദനരീതികൾ ആരംഭിക്കാനും പ്രസരണനഷ്ടം കുറയ്ക്കാനും സൗരോർജം പരമാവധി ഉപയോഗപ്പെടുത്താനും പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കേണ്ടതായിട്ടുണ്ട്.
ആഡംബരവും സുഖാസക്തിയും കുറച്ച്, ഉർജ ഉറവിടങ്ങൾ ശോഷിച്ചു വരുന്നു എന്ന യഥാർഥ്യം ഉൾക്കൊണ്ട്, ഉൗർജസംരക്ഷണ മാർഗങ്ങൾ ജീവിതശൈലിയുടെ ഭാഗമാക്കി വരും തലമുറകൾക്ക് ഈ സ്രോതസുകളെ കരുതലോടെ കൈമാറാൻ ദേശീയ ഉൗർജസംരക്ഷണ ദിനാചരണം നമ്മെ അനുസ്മരിപ്പിക്കുന്നു.
വീട്ടിൽ തുടങ്ങാം
വ്യാവസായിക, ഗതാഗത മേഖലകളിലെ ഉൗർജസംരക്ഷണം പോലെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഗാർഹിക മേഖലയിലേതും. അഖിലേന്ത്യാ തലത്തിൽ ആകെ ഉൗർജോപയോഗത്തിന്റെ 11 ശതമാനം മാത്രമാണ് ഗാർഹിക മേഖലയിലെങ്കിൽ കേരളത്തിൽ അത് 34 ശതമാനമാണ്. അടുക്കളയിൽ പ്രഷർകുക്കർ, താപഭരണി, ഐഎസ്ഐ മുദ്രയുള്ള സ്റ്റൗ, പുകയില്ലാത്ത അടുപ്പുകൾ, ബയോഗ്യാസ് തുടങ്ങിയവ ഉപയോഗിക്കുന്നത് ഇന്ധനത്തിന്റെ പാഴ്ച്ചെലവ് കുറയ്ക്കാൻ സഹായിക്കും.
അടുക്കളയിൽ
പാചകത്തിനുള്ളതെല്ലാം കരുതി വച്ചതിനുശേഷം അടുപ്പു കത്തിക്കാനും ആവശ്യത്തിനു മാത്രം വെള്ളം ഉപയോഗിക്കാനും വെള്ളം തിളച്ചു കഴിഞ്ഞാൽ തിളയ്ക്കൽ നിലനിർത്താനാവശ്യമായ ചൂടുമാത്രം നല്കാനും (ബർണറും വിറകിന്റെ അളവും ക്രമീകരിച്ച്), അരി, ഉഴുന്ന് പയർവർഗങ്ങൾ എന്നിവ കുതിർത്തു വച്ചതിനുശേഷം മാത്രം പാകപ്പെടുത്താനും ഫ്രിഡ്ജ് കൂടെക്കൂടെ തുറക്കാതിരിക്കാനും ഫ്രിഡ്ജിൽനിന്നു പുറത്തെടുത്ത സാധനങ്ങൾ തണുപ്പു മാറിയതിനുശേഷം മാത്രം അടുപ്പിൽ വയ്ക്കാനും ഫ്രിഡ്ജിന്റെ വാതിലുകൾ ചേർത്തടയ്ക്കാനും ആഹാരസാധനങ്ങൾ സൂക്ഷിക്കാനില്ലാത്തപ്പോൾ ഫ്രിഡ്ജിന്റെ താപനില അധികം താഴ്ത്താതിരിക്കാനും സ്റ്റൗവിന്റെ തീനാളം നീലനിറത്തിലാണെന്ന് ഉറപ്പാക്കാനും പൈപ്പുകളിലെ ചെറിയ ചോർച്ചകൾ പോലും ഒഴിവാക്കാനുമൊക്കെ ശ്രദ്ധിച്ചാൽ നമ്മുടെ അടുക്കള ഉൗർജസംരക്ഷിത മേഖലയാകുമെന്നതിൽ സംശയമില്ല.
കരുതലോടെ ഉപയോഗിക്കാം
വൈദ്യുതി ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന വൈകുന്നേരങ്ങളിൽ (പീക്-ടൈം) മിക്സി, വാഷിംഗ് മെഷീൻ, ഇസ്തിരിപ്പെട്ടി, വാട്ടർഹീറ്റർ, പന്പ്, ഗ്രൈൻഡറുകൾ തുടങ്ങിയവ പ്രവർത്തിപ്പിക്കരുത്. ആവശ്യമില്ലാത്തപ്പോഴും ഉപയോഗം കഴിഞ്ഞാൽ ഉടനെയും ഉപകരണങ്ങൾ സ്വിച്ച് ഓഫ് ചെയ്യുക. ഐഎസ്ഐ മുദ്ര, സ്റ്റാർ ലേബൽ തുടങ്ങിയവയുള്ള ഉൗർജക്ഷമത കൂടിയ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുക. പകൽ സമയം ഫാൻ, ലൈറ്റ് എന്നിവ ഉപയോഗിക്കുന്നതിനു പകരം ജനാലകൾ തുറന്നിടുകയും കർട്ടനുകൾ ക്രമീകരിക്കുകയും ചെയ്യുക, ഫിലമെന്റ് ബൾബുകൾക്കു പകരം എൽഇഡി, സിഎഫ്എൽ തുടങ്ങിയവ ഉപയോഗിക്കുക, ട്യൂബ് ലൈറ്റുകൾക്ക് ഇലക്ട്രോണിക് ചോക്ക്, ഫാനുകൾക്ക് ഇലക്ട്രോണിക് റെഗുലേറ്റർ എന്നിവ നിർബന്ധമാക്കുക.
വാഷിംഗ് മെഷീൻ, മിക്സി, ഗ്രൈൻഡറുകൾ എന്നിവയിൽ അമിതഭാരം ഒഴിവാക്കുക, വാഷിംഗ് മെഷീൻ ഇലക്ട്രിക് ഇസ്തിരിപ്പെട്ടി എന്നിവയുടെ ഉപയോഗം ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസമായി ക്രമപ്പെടുത്തുക, ഓട്ടോമാറ്റിക് ഇസ്തിരിപ്പെട്ടിയും സെമി ഓട്ടോമാറ്റിക് വാഷിംഗ് മെഷീനും ഉപയോഗിക്കുക, ഗുണനിലവാരമുള്ള വയറിംഗ് ഉറപ്പാക്കുക, ടിവി, കന്പ്യൂട്ടർ, മൊബൈൽ ചാർജർ തുടങ്ങിയവ സപ്ലൈസ്വിച്ച് ബോർഡിൽ തന്നെ ഓഫ് ചെയ്യുക, എൽസിഡി മോണിറ്ററുകൾ ഉപയോഗിക്കുക, സീറോ വാട്ട് ബൾബുകൾക്കു പകരം എൽഇഡി ഉപയോഗിക്കുക, വൈദ്യുതാലങ്കാരങ്ങൾ പരമാവധി കുറയ്ക്കുക, സൗരോർജ വാട്ടർഹീറ്ററുകൾ പ്രോത്സാഹിപ്പിക്കുക, എയർ കണ്ടീഷണറുകൾ, ശീതീകരിക്കാനുള്ള സ്ഥലത്തിന്റെ വിസ്തൃതി അനുസരിച്ചുള്ളവ മാത്രം വാങ്ങുക, ഉപകരണങ്ങൾ കാലാകാലങ്ങളിൽ തുടച്ചു വൃത്തിയാക്കുകയും അറ്റകുറ്റപ്പണികൾ ചെയ്യുകയും ചെയ്യുക തുടങ്ങിയ മാർഗങ്ങളിലൂടെ പവർ കട്ടിംഗ്, ലോഡ് ഷെഡിംഗ് എന്നിവ ഒഴിവാക്കാനാവശ്യമായത്രയും വൈദ്യുതി ലാഭിക്കാൻ കഴിയും.
ബാബു ടി. ജോണ്
(ദേശീയ അധ്യാപക അവാർഡ് ജേതാവായ ലേഖകൻ ഉൗർജസംരക്ഷണ ക്ലബ്ബുകളുടെ
കോ-ഓർഡിനേറ്ററായിരുന്നു.)