+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അന്നം നൽകിയ നാടിന് ജീവരക്തവുമായി കെഎംസിസി പ്രവർത്തകർ

ജിദ്ദ: സൗദി ദേശീയ ദിനത്തിന്‍റെ ഭാഗമായി കെഎംസിസി സൗദി നാഷണൽ കമ്മിറ്റി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നൽകുന്ന രക്തദാനത്തിന്‍റെ ഭാഗമായി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജിദ്ദയിലെ കിംഗ് ഫഹദ്, കിംഗ് അബ്ദ
അന്നം നൽകിയ നാടിന് ജീവരക്തവുമായി കെഎംസിസി പ്രവർത്തകർ
ജിദ്ദ: സൗദി ദേശീയ ദിനത്തിന്‍റെ ഭാഗമായി കെഎംസിസി സൗദി നാഷണൽ കമ്മിറ്റി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നൽകുന്ന രക്തദാനത്തിന്‍റെ ഭാഗമായി ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി ജിദ്ദയിലെ കിംഗ് ഫഹദ്, കിംഗ് അബ്ദുൽഅസീസ് എന്നീ ആശുപത്രികൾ കേന്ദ്രീകരിച്ചു രക്തദാന ക്യാമ്പ് നടത്തി.

രാവിലെ 8 മുതൽ "അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം" എന്ന പ്രമേയവുമായി കെഎംസിസിയുടെ മുന്നൂറോളം വരുന്ന പ്രവർത്തകന്മാരാണ് ജിദ്ദയിലെ കിംഗ് ഫഹദ്, കിംഗ് അബ്ദുൽ അസീസ് ആശുപത്രികളിലായി രക്തദാനത്തിന് തയാറായി അണിനിരന്നത്. രക്തദാന ക്യാമ്പിൽ പങ്കെടുത്ത മുഴുവനാളുകൾക്കും ആശുപതി അധികൃതർ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

സൗദി നാഷണൽഡേ സെലിബ്രേഷന്‍റെ ഭാഗമായി ഇന്നു വൈകീട്ട് ഇഷാ നമ്സക്കാരാനന്തരം ജിദ്ദ കെഎംസിസി ആസ്ഥാനത്ത് നടക്കുന്ന വർണാഭമായ സൗഹൃദ സംഗമത്തിൽ ജിദ്ദയിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ പത്ര-മാധ്യമ രംഗത്തെ പ്രഗത്ഭ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് വിപി മുസ്തഫയും ആക്ടിംഗ് ജനറൽസെക്രട്ടറി ലത്തീഫ് മുസ് ലിയാരങ്ങാടിയും പറഞ്ഞു.

കെഎംസിസി എന്ന സംഘടനയല്ലാതെ ജിദ്ദയിലെ മറ്റൊരു ഓർഗനൈസഷനും ഇതുപോലൊരു സംഘടിതമായ പുണ്യപ്രവർത്തി ചെയ്തതായി ഓർക്കുന്നില്ലെന്നു കിംഗ് ഫഹദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ഡയറക്ടർ മാസിന് അൽഫാർസി പറഞ്ഞു. രക്തദാനം ജാരിയായ സദഖയാണെന്ന് ചടങ്ങിൽ സംബന്ധിച്ച കെഎംസിസി നാഷണൽ കമ്മിറ്റി പ്രസിഡന്‍റ് കെ.പി.മുഹമ്മദ് കുട്ടി പറഞ്ഞു. ചടങ്ങിൽ കെഎംസിസിക്കുള്ള ആശുപത്രിയുടെ അപ്രീഷിയേഷൻ ലെറ്റർ ഡയറക്ടർ മാസിൻ അൽഫാർസിയിൽ നിന്ന് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് വി.പി. മുസ്തഫ ഏറ്റുവാങ്ങി.

ജിദ്ദ കിംഗ് ഫഹദ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പിന് സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്‍റ് വി. പി.മുസ്തഫ, ആക്ടിങ് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി, ഭാരവാഹികളായ നിസാം മമ്പാട്, നാസർ മച്ചിങ്ങൽ, അസീസ് കൊട്ടോപാടം, അബ്ദുറഹ്മാൻ വെള്ളിമാടുകുന്ന്, ഷൗക്കത്ത് ഞാറക്കോടൻ, അബ്ദുള്ള പാലേരി എന്നിവർ നേതൃത്വം നൽകി. കിംഗ് ഫഹദ് ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോക്ടർ ഹാനി അൽസാമിൽ, ലബോറട്ടറി ഡയറക്ടർ ഖാസി അൽഗാമിദി, ബ്ലഡ്ബാങ്ക് ഡയറക്ടർ മാസിൻ അൽഫർസി, മാജിദ് ബിലാദി, റാഫീ അൽഷംറാനി എന്നിവർ ആദ്യാവസാനം വരേ അത്യുത്സാഹത്തോടെ വേണ്ട ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

കിംഗ് അബ്ദുൽഅസീസ് ആശുപത്രിയിൽ നടന്ന രക്തദാന ക്യാമ്പിന് ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി ശിഹാബ് താമരക്കുളം നേതൃത്വം നൽകി.

റിപ്പോർട്ട് : കെ.ടി മുസ്തഫ പെരുവള്ളൂർ