+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കോളർഷിപ്പ് വിതരണം ചെയ്തു

ഗാർലൻഡ്: ഇന്ത്യൻ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ 2019 ലെ എഡ്യൂക്കേഷൻ അവാർഡുകൾ വിതരണം ചെയ്തു.സെപ്റ്റംബർ 14 ന് കോപ്പേൽ സെന്‍റ് അ
കേരള അസോസിയേഷൻ ഓഫ് ഡാളസ് സ്കോളർഷിപ്പ് വിതരണം ചെയ്തു
ഗാർലൻഡ്: ഇന്ത്യൻ എഡ്യൂക്കേഷൻ ആൻഡ് കൾച്ചറൽ സെന്‍ററും കേരള അസോസിയേഷൻ ഓഫ് ഡാളസും സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ ചടങ്ങിൽ 2019 ലെ എഡ്യൂക്കേഷൻ അവാർഡുകൾ വിതരണം ചെയ്തു.

സെപ്റ്റംബർ 14 ന് കോപ്പേൽ സെന്‍റ് അൽഫോൺസാ ചർച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള അസോസിയേഷൻ മുൻ പ്രസിഡന്‍റ് മന്മഥൻ നായർ മുഖ്യാതിഥിയായിരുന്നു. കേരള അസോസിയേഷൻ പ്രസിഡന്‍റ് റോയ് കൊടുവത്ത് അധ്യക്ഷത വഹിച്ചു. ഐസിഇസി പ്രസിഡന്‍റ് ചെറിയാൻ ചൂരനാട്, സെക്രട്ടറി ജോർജ് ജോസഫ് വിലങ്ങോലിൽ എന്നിവർ ചേർന്ന് വിജയികൾക്ക് കാഷ് അവാർഡുകൾ വിതരണം ചെയ്തു.

ആറു പേർക്കാണ് ഈ വർഷം അവാർഡ് നൽകുന്നതെന്ന് എഡ്യൂക്കേഷൻ ഡയറക്ടർ സിമി ജെജു പറഞ്ഞു. ഇർവിംഗ് ഡിഎഫ്ഡബ്ല്യു ലയൺസ് ക്ലബ്, മന്മഥൻ നായർ, രമണി കുമാർ, ജോസഫ് ചാണ്ടി, സണ്ണി ജേക്കബ് എന്‍റർപ്രൈസ്, ഐപ് സ്കറിയ എന്നിവരാണ് സ്കോളർഷിപ്പുകൾ സ്പോൺസർ ചെയ്തിരുന്നത്.

ചടങ്ങിൽ ഐ. വർഗീസ്, രാജൻ ഐസക്ക്, ബോബൻ കൊടുവത്ത്, അനശ്വർ മാമ്പിള്ളി, ഡാനിയേൽ കുന്നേൽ, രാജൻ ചിറ്റാർ എന്നിവർ പങ്കെടുത്തു. അസോസിയേഷൻ ട്രഷറർ പ്രദീപ് നാഗനൂലിൽ പങ്കെടുത്ത് എല്ലാവർക്കും നന്ദി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ