+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫേസർ വാലി മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു

വാൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഫേസർ വാലി റീജിയണിൽ ഓണാേഘാഷ പരിപാടികൾ സംഘടിപ്പിച്ചു. പാർലമെന്‍റ് അംഗം ജതി സിദ്ദു, കൗൺസിലർ കെല്ലി ചഹാൽ എന്നിവരുടെ സാന്നിധ്യത്തിൽ അബോബാട്സ് ഫോർഡ് മേയർ ഹെൻട്രി ബ
ഫേസർ വാലി മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
വാൻകൂവർ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ ഫേസർ വാലി റീജിയണിൽ ഓണാേഘാഷ പരിപാടികൾ സംഘടിപ്പിച്ചു. പാർലമെന്‍റ് അംഗം ജതി സിദ്ദു, കൗൺസിലർ കെല്ലി ചഹാൽ എന്നിവരുടെ സാന്നിധ്യത്തിൽ അബോബാട്സ് ഫോർഡ് മേയർ ഹെൻട്രി ബൗൺ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

തിരുവാതിരകളിയോടെയാണ് പരിപാടികൾ ആരംഭിച്ചത്. പൂക്കളവും ഓണപ്പാട്ടും വിഭവസമൃദമായ സദ്യ‍യും പരിപാടിയുടെ മാറ്റുകൂട്ടി. പുതിയ ഭാരവാഹികളായി ജോസ് വർഗീസ്, അജയ് മത്തായി, ജിയാ ചിറ്റാട്ട്, മനോജ് പണിക്കർ, ചിപ്പി അഖിൽ, ലിന്‍റോ ലൂക്കാ, നിവിൻ തോമസ്, സോജൻ ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.

ഷിബു കിഴക്കേക്കുറ്റ്