+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുരേഷ്‌ സി. പിള്ളക്ക് ബിസ്നസ്‌ എക്സലൻസി അവാർഡ്

കുവൈത്ത്‌ സിറ്റി : കാലിക്കട്ട് ചേംബർ ആൻഡ്‌ കൊമേഴ്സ് ഇൻഡസ്ട്രിയുടെ ബിസിനസ്‌ എക്സലൻസി അവാർഡിനു കുവൈത്തിലെ പ്രമുഖ വ്യവസായി സുരേഷ്‌ സി. പിള്ള അർഹനായി. വാണിജ്യ വ്യവസായ ആരോഗ്യ രംഗത്ത്‌ വ്യക്തി മുദ്ര പത
സുരേഷ്‌ സി. പിള്ളക്ക്  ബിസ്നസ്‌ എക്സലൻസി അവാർഡ്
കുവൈത്ത്‌ സിറ്റി : കാലിക്കട്ട് ചേംബർ ആൻഡ്‌ കൊമേഴ്സ് ഇൻഡസ്ട്രിയുടെ ബിസിനസ്‌ എക്സലൻസി അവാർഡിനു കുവൈത്തിലെ പ്രമുഖ വ്യവസായി സുരേഷ്‌ സി. പിള്ള അർഹനായി.

വാണിജ്യ വ്യവസായ ആരോഗ്യ രംഗത്ത്‌ വ്യക്തി മുദ്ര പതിപ്പിച്ച ഏഴു പേർക്കാണു പുരസ്കാരം. സെപ്റ്റംബർ 24 നു മലബാർ പാലസ്‌ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ കേരള ഗവർണർ ആരിഫ്‌ മുഹമ്മദ്‌ ഖാൻ ജേതാക്കൾക്ക്‌ പുരസ്കാരം സമ്മാനിക്കും.

കുവൈത്തിലെ എണ്ണ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്ഥാപനമായ മാർക്ക്‌ ടെക്നോളജി കമ്പനിയുടെ ചെയർമാനും മാനേജിംഗ്‌ ഡയറക്ടറുമാണ് കായംകുളം വള്ളിക്കുന്നം സ്വദേശിയായ സുരേഷ്‌ പിള്ള. ജീവകാരുണ്യരംഗത്തു നടത്തിയ മികച്ച പ്രവർത്തനങ്ങൾ മുൻ നിർത്തി നേരത്തെയും നിരവധി പുരസ്കാരങ്ങൾ ഇദ്ദേഹത്തെ തേടി എത്തിയിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ