+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാലക്കാടൻ മേള സെപ്റ്റംബർ 26, 27 തീയതികളിൽ

കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഓണംഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പാലക്കാടൻ മേള സെപ്റ്റംബർ 26, 27 തീയതികളിലായി അബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.
പാലക്കാടൻ മേള  സെപ്റ്റംബർ  26, 27 തീയതികളിൽ
കുവൈത്ത്: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്) ഓണം-ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന പാലക്കാടൻ മേള സെപ്റ്റംബർ 26, 27 തീയതികളിലായി അബാസിയ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

26 നുവൈകുന്നേരം പൂക്കള മത്സരത്തോടു കൂടി ആരംഭിക്കുന്ന പരിപാടികൾ 27 ന് വൈകുന്നേരം അവസാനിക്കും. ഘോഷയാത്ര, തിരുവാതിര, പൊതുസമ്മേളനം, ഓണസദ്യ, പൽപക് കലാവിഭാഗം അവതരിപ്പിക്കുന്ന കലാവിരുന്ന് എന്നിവയ്ക്ക് പുറമെ കേരള ഫോക് ലോർ അവാർഡ് ജേതാവ് പ്രണവം ശശിയുടെ നേതൃത്വത്തിൽ കേരളത്തിൽനിന്നുള്ള ആറോളം കാലാകാരന്മാർ അടങ്ങിയ "നാട്ടുകൂട്ടം" അവതരിപ്പിക്കുന്ന നാട്ടൻ പാട്ടുകൾ, പ്രശസ്ത പിന്നണി ഗായകൻ അൻവർ സാദത്ത്, ഗായിക പാർവതി പണിക്കർ എന്നിവരുടെ നേതൃത്വത്തിലുള്ള ഗാനമേളയും ഉണ്ടായിരിക്കുമെന്ന് പ്രസിഡന്‍റ് പി.എൻ.കുമാർ, ജനറൽ സെക്രട്ടറി സുരേഷ് പുളിക്കൽ എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ