+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേര ഓണാഘോഷം സംഘടിപ്പിച്ചു

കുവൈത്ത്: എറണാകുളം നിവാസികളുടെ കൂട്ടായ്മയായ കേരയുടെ എട്ടാമത് ഓണാഘോഷപരിപാടി "പൊന്നോണം 2019 " അബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനും കേരളാ ലോകസഭാഗവുമായ സാം പൈനമൂട് ആഘോഷ പരിപാടിക
കേര ഓണാഘോഷം സംഘടിപ്പിച്ചു
കുവൈത്ത്: എറണാകുളം നിവാസികളുടെ കൂട്ടായ്മയായ കേരയുടെ എട്ടാമത് ഓണാഘോഷപരിപാടി "പൊന്നോണം 2019 " അബാസിയ റിഥം ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന മാധ്യമപ്രവർത്തകനും കേരളാ ലോകസഭാഗവുമായ സാം പൈനമൂട് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് കെ.ഒ. ബെന്നി അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാജേഷ് സ്വാഗതവും പ്രോഗാം കമ്മിറ്റി കൺവീനർ ആൻസെൻ നന്ദിയും പറഞ്ഞു. കേരളാ ലോകസഭാംഗം ബാബു ഫ്രാൻസിസ് , സെബാസ്റ്റ്യൻ പീറ്റർ, ശശി കുമാർ, അനിൽ കുമാർ,തെരേസ ആന്‍റണി തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

കുട്ടികൾക്കായി സംഘടിപ്പിച്ച " മഴവിൽ 2019 " ൽ വിജയികൾ ആയിട്ടുള്ള കുട്ടികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. അനൂപ് അരവിന്ദ് , ജിബി, ഹംസകോയ, ബിനിൽ സ്കറിയ , ഗീതു ജിബി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

റിപ്പോർട്ട്: സലിം കോട്ടയിൽ