+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജിദ്ദ കെഎംസിസി സിഎച്ച് സെന്‍ററുകൾക്ക് 41 ലക്ഷം രൂപ സഹായം നൽകി

ജിദ്ദ: കെഎംസിസി സെൻട്രൽ കമ്മിറ്റി വിവിധ സിഎച്ച് സെന്‍റുറുകൾക്ക് 41 ലക്ഷം രൂപയുടെ സഹായം നൽകി. പാണക്കാട് നടന്ന ചടങ്ങിൽ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ജിദ്ദ കെ
ജിദ്ദ കെഎംസിസി സിഎച്ച് സെന്‍ററുകൾക്ക് 41 ലക്ഷം രൂപ സഹായം നൽകി
ജിദ്ദ: കെഎംസിസി സെൻട്രൽ കമ്മിറ്റി വിവിധ സിഎച്ച് സെന്‍റുറുകൾക്ക് 41 ലക്ഷം രൂപയുടെ സഹായം നൽകി. പാണക്കാട് നടന്ന ചടങ്ങിൽ മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് ഹൈദരലി ശിഹാബ് തങ്ങൾക്ക് ജിദ്ദ കെഎംസിസി പ്രസിഡന്‍റ് അഹമ്മദ് പാളയാട്ട് ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര എന്നിവർ എന്നിവർ ചേർന്ന് ഫണ്ട് സമർപ്പിക്കുകയും ഹൈദരലി ശിഹാബ് തങ്ങളിൽ നിന്ന് വിവിധ സിഎച്ച് സെന്‍റർ ഭാരവാഹികൾ അതാത് സെന്‍ററുകൾക്കുളള വിഹിതം ഏറ്റുവാങ്ങുകയും ചെയ്തു. ജീവകാരുണ്യമേഖലയിലും സേവന രംഗത്തും ജിദ്ദ കെഎംസിസി നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്നും ഹൈദരലി ശിഹാബ് തങ്ങൾ ഫണ്ട് സ്വീകരിച്ചു കൊണ്ട് തങ്ങൾ പറഞ്ഞു.

തിരുവനന്തപുരം, ആലപ്പുഴ, മണ്ണാർക്കാട്, മലപ്പുറം, നിലമ്പൂർ, മങ്കട, കൊണ്ടോട്ടി, തിരൂർ, കോഴിക്കോട്, തളിപ്പറമ്പ് ,കാസർകോഡ് എന്നീ സിഎച്ച് സെൻറുകൾക്കാണ് ജിദ്ദ കെഎംസിസി ഈ വർഷം വിവിധ പദ്ധതികൾക്കായി ഫണ്ട് നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളേജ് സിഎച്ച് സെന്‍ററിൽ രണ്ടര കോടി രൂപ ചെലവിൽ ജിദ്ദ കെഎംസിസി നിർമിക്കുന്ന ഡോർമെറ്ററി കെട്ടിടത്തിന്‍റെ പണി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളജിന് സമീപം പുതുതായി നിർമിക്കുന്ന സിഎച്ച് സെൻറർ ആസ്ഥാന മന്ദിരത്തിന്റെ ചിലവ് വഹിക്കുന്നതും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റിയാണ്.തിരുവനന്തപുരം സി എച്ച് സെൻറർ മഞ്ചേരി സി.എച്ച് സെൻററിന്റെർ എന്നിവിടങ്ങളിൽ ജിദ്ദ കെ.എം.സി.സി ഏറ്റെടുത്ത പദ്ധതികൾ പൂർത്തിയാക്കിയിട്ടുണ്ട്.

മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി കെ.പി.എ മജീദ്, ജിദ്ദ കെ.എം.സി.സി ഭാരവാഹികളായഎ.കെ.മുഹമ്മദ് ബാവ ,ഇസ്ഹാഖ് പൂണ്ടോളി, സി.സി.കരീം കെ.എം.സി - സി നേതാക്കളായഗഫൂർ പട്ടാമ്പി, അബ്ബാസ് മുസ്ലിയാരങ്ങാടി, നൗഫൽ ഉള്ളാടൻ, റഷീദ് പറങ്ങോടത്ത്, പി.കെ.സുഹൈൽ, അലികളത്തിൽ, കുഞ്ഞിമുഹമ്മദ് പട്ടാമ്പി, കെ.സി.ശിഹാബ്, സഹൽ തങ്ങൾ ,അലവി കൊട്ടപ്പുറം, ബാവ കോഡൂർ, ഉനൈസ്കരിമ്പിൽ, സി.വി.മുജീബ്, അബ്ദു ചെമ്പൻ, നസീം കാടപടി, സി.സി.മുജീബ്, യൂസഫ് കൊന്നോല' യു. അശ്റഫ് ആലപ്പുഴ, റഈസ് ,കോയ, അബ്ദുസമദ് ,മുജീബ് ദേവർ സോല, സി.ടി മുഹമ്മദ്, എം.അബൂബക്കർ ഹാജി,സലാം മാസ്റ്റർ മണ്ണാർക്കാട്, അശ്റഫ് തച്ചമ്പറ്റ, എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

റിപ്പോർട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂർ