+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെസിവൈഎല്‍ ഗ്ലോബല്‍ സംഗമം നവംബര്‍ 1,2,3 തീയതികളില്‍; പ്രമുഖര്‍ പങ്കെടുക്കും

ഷിക്കാഗോ : 2019 നവംബര്‍ 1,2,3 തീയതികളില്‍ ഷിക്കാഗോയില്‍ വച്ച് ആഗോളതലത്തില്‍ നടക്കുന്ന കെസിവൈഎല്‍ തലമുറകളുടെ സംഗമത്തില്‍ മുഖ്യ അതിഥികളായി കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് , കെസിവൈഎല
കെസിവൈഎല്‍ ഗ്ലോബല്‍ സംഗമം നവംബര്‍ 1,2,3 തീയതികളില്‍; പ്രമുഖര്‍ പങ്കെടുക്കും
ഷിക്കാഗോ : 2019 നവംബര്‍ 1,2,3 തീയതികളില്‍ ഷിക്കാഗോയില്‍ വച്ച് ആഗോളതലത്തില്‍ നടക്കുന്ന കെസിവൈഎല്‍ തലമുറകളുടെ സംഗമത്തില്‍ മുഖ്യ അതിഥികളായി കോട്ടയം അതിരൂപതാ അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് , കെസിവൈഎല്‍ സംഘടനയുടെ സ്ഥാപക ഡയറക്ടര്‍ ജസ്റ്റിസ് സിറിയക് ജോസഫ് , തോമസ് ചാഴികാടന്‍ എംപി. തുടങ്ങി പ്രമുഖ നേതാക്കള്‍ പങ്കെടുക്കും. ക്‌നാനായ സമുദായത്തിന്റെ ഗോത്ര തലവന്‍ മാര്‍ മാത്യു മൂലക്കാട്ട് സംഗമത്തിന്റെ മുഖ്യഅതിഥിയായി എത്തുംമെന്നുള്ളത് സംഘാടക സമിതിക്ക് ഏറെ ആവേശംപകര്‍ന്നു .

1969 ല്‍ മാര്‍ തോമസ് തറയില്‍ പിതാവിനാല്‍ സ്ഥാപിതമായ ആദ്യത്തെ യുവജന സംഘടനയായ കെ.സി.വൈ.എല്‍ ന് ശക്തമായ നേതൃത്വം നല്‍കി വളര്‍ച്ചയിലേക്ക് നയിച്ച മുന്‍ സുപ്രീം കോര്‍ട്ട് ജസ്റ്റിസ് സിറിയക് ജോസഫിന്റെ പങ്കാളിത്തവും ജൂബിലി ആഘോഷങ്ങള്‍ക്ക് ഏറെ മാറ്റുകൂട്ടും. ക്‌നാനായ കത്തോലിക്കാ സമുദായത്തില്‍ നിന്നുള്ള പ്രഥമ ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവും ഏറ്റുമാനൂര്‍ മുന്‍ എംഎല്‍എയുമായ തോമസ് ചാഴികാടന്‍ ലോകസഭാംഗമായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി അമേരിക്കയില്‍ കെസിവൈഎല്‍ ഗ്ലോബല്‍ മീറ്റില്‍ പങ്കെടുക്കാന്‍ എത്തുന്നു എന്നുള്ളത് ശ്രദ്ധേയമാണ് .

കെസിവൈഎല്‍ സംഘടനയുടെ തുടക്കംമുതല്‍ ഇതുവരെ നേതൃത്വ നിരയില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചവര്‍ ഈ സംഗമത്തില്‍ ഒന്നിക്കുമ്പോള്‍ ഏതൊരു ക്‌നാനായ മക്കള്‍ക്കും ഇത് അഭിമാനത്തിന്റെ നിമിഷങ്ങളായി മാറുംമെന്നു ഗോള്‍ഡന്‍ ജൂബിലി ഗ്ലോബല്‍ മീറ്റ് ചെയര്‍മാന്‍ സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു.
സ്റ്റീഫന്‍ ചൊളളംമ്പേല്‍ (പി.ആര്‍.ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം