+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ഓണം ശ്രദ്ധേയമായി

വാന്‍കൂവര്‍ (കാനഡ): വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച അരങ്ങേറി. കേരളത്തനിമയുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു ഈ വര്‍ഷത
വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ഓണം ശ്രദ്ധേയമായി
വാന്‍കൂവര്‍ (കാനഡ): വാന്‍കൂവര്‍ ഐലന്‍ഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 15 ഞായറാഴ്ച അരങ്ങേറി. കേരളത്തനിമയുടെ പ്രതിരൂപമായ തിരുവാതിരയോട് കൂടിയായിരുന്നു ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അരങ്ങേറിയ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സദസിനെ ഒന്നടങ്കം ജന്മനാടിന്റെ മധുരസ്മരണകളിലാഴ്ത്തി.

കാനഡയില്‍ വന്നാല്‍ ആരും കാണാന്‍ കൊതിക്കുന്ന സ്ഥലമാണ് ബ്രിട്ടീഷ് കൊളംബിയയിലെ വിറ്റോറിയ എന്ന സ്ഥലം. ലോകത്തിലെ തന്നെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നാണ് എല്ലാ മലയാളികളും താമസിക്കാന്‍ കൊതിക്കുന്ന സ്ഥലം. വിക്ടോറിയയില്‍ ഏറ്റവും കൂടുതല്‍ കോളേജില്‍ പഠിക്കാന്‍ ് വിദ്യാര്‍ഥികള്‍ വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത് വിറ്റോറിയയിലേക്കാണ്.

കാനഡയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് മഞ്ഞുവീഴ്ച കുറവാണ് വിക്ടോറിയയില്‍ നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലത്തില്‍ വീടിനും വിലക്കുറവുണ്ട്. ജോലി കിട്ടാനും എളുപ്പമുണ്ട്. അതുകൊണ്ടാണ് ആളുകള്‍ കൂടുതലും ഐലന്‍ഡില്‍ താമസിക്കാന്‍ കൊതിക്കുന്നത്. ഏറ്റവും വിലകൂടിയ സ്ഥലങ്ങളിലൊന്നാണ് വിക്ടോറിയയും. കാനഡയിലെ ഏറ്റവും കൂടുതല്‍ വീടുകള്‍ക്ക് വിലയുള്ള സ്ഥലങ്ങളിലൊന്നാണ് വാന്‍കൂവര്‍ ,വിക്ടോറിയയും.

കാനഡയുടെ തെക്കേ അറ്റത്തായി കിടക്കുന്ന ഈ ഐലന്‍ഡിലെ പല ഭാഗത്തു നിന്നുമായി 230 ഓളം മലയാളികള്‍ ഓണാഘോഷത്തില്‍ പങ്കെടുത്തു. ഇത്രയും വിപുലമായ ഓണാഘോഷം ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. അതിന്റെ ആവേശവും അലയൊലിയും പൂരപ്പറമ്പില്‍ എന്നപോലെ ആദിമുതല്‍ അന്ത്യംവരെയും നിറഞ്ഞുനിന്നിരുന്നു. ഓണാഘോഷത്തിന് നേതൃത്വം നല്‍കിയത് ജെയിന്‍, പ്രവീണ്‍, പ്രതീഷ്, ബേസില്‍, പ്രദീപ് മേനോന്‍, ജെയിന്‍ ഷാ, സതീഷ്, ജെറി, അജന്ത സ്റ്റില്ലി, ജാസ്മിന്‍ എന്നിവരായിരുന്നു.

കൈരളി കേറ്ററിങ് ഒരുക്കിയ ഗംഭീര സദ്യ ഓണാഘോഷത്തിന് എടുത്തുപറയത്തക്ക സവിശേഷതകളില്‍ ഒന്നായിരുന്നു. കലാരൂപങ്ങളുടെ മേന്മയും അവതരിപ്പിക്കുന്നവരുടെ അര്‍പ്പണബോധവും ഓണാഘോഷത്തെ അവിസ്മരണീയമാക്കി.

പൂപ്പൊലി പാട്ടും അത്തപ്പൂക്കളവും വഞ്ചിപ്പാട്ടിന്റെ ഈണത്തിനപ്പുറം അത്യന്തം ആവേശകരമായ ഒരു വടംവലി മത്സരത്തോടെയാണ് വിമ 2019 ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചത്. കുട്ടികളുടെ വടംവലി മത്സരം കൗതുകകരമായ ഒരു കാഴ്ചയായിരുന്നു. രാവിലെ പതിനൊന്നോടെ ആരംഭിച്ച ഓണാഘോഷം വൈകുന്നേരം ആറു വരെ നീണ്ടുനിന്നു.

റിപ്പോര്‍ട്ട്: ഷിബു കിഴക്കെക്കുറ്റ്