+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെസ്റ്റര്‍ നയിക്കുന്ന സംഗീത സായാഹ്നം സെപ്റ്റംബര്‍ 29 ന് ക്യൂന്‍സ് വില്ലേജില്‍

ന്യൂയോര്‍ക്ക്: ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഭാവഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഗാനസന്ധ്യ ''സ്‌നേഹാജ്ഞലി'' സെപ്തംബര്‍ 29നു ഞായറാഴ്ച വൈകിട്ട് 5.30ന് ന്യൂയോര്‍ക്ക് ക്യൂന്‍സ് വില്ലേജിലെ മാര്‍ട്ടിന്‍ വാന
കെസ്റ്റര്‍ നയിക്കുന്ന സംഗീത സായാഹ്നം സെപ്റ്റംബര്‍ 29 ന് ക്യൂന്‍സ് വില്ലേജില്‍
ന്യൂയോര്‍ക്ക്: ക്രിസ്തീയ സംഗീത രംഗത്തെ പ്രശസ്ത ഭാവഗായകന്‍ കെസ്റ്റര്‍ നയിക്കുന്ന ഗാനസന്ധ്യ ''സ്‌നേഹാജ്ഞലി'' സെപ്തംബര്‍ 29-നു ഞായറാഴ്ച വൈകിട്ട് 5.30ന് ന്യൂയോര്‍ക്ക് ക്യൂന്‍സ് വില്ലേജിലെ മാര്‍ട്ടിന്‍ വാന്‍ ബ്യൂറന്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്നു (230-17, Hillside Ave, Queens Village, NY 11427). പ്രശസ്ത പിന്നണി ഗായിക എലിസബത്ത് രാജുവും കെസ്റ്ററിനൊപ്പം ഗാനങ്ങള്‍ ആലപിക്കുന്നു. ആശ്വാസദായകമായ ശബ്ദത്തിന് ഉടമയായ കെസ്റ്റര്‍ തന്റെ മനോഹരമായ ഗാനങ്ങളിലൂടെ അനേക ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച അനുഗ്രഹീത ഗായകനാണ്. ഏതാനും സിനിമകളില്‍ പിന്നണി ഗായകനായി ഗാനങ്ങള്‍ ആലപിച്ചെങ്കിലും ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെയാണ് കെസ്റ്റര്‍ പ്രശസ്തനായത്. അദ്ദേഹം ആലപിച്ച 'ആ വിരല്‍ത്തുമ്പൊന്നു തൊട്ടാല്‍.....' , 'നീ മാത്രം മതി എനിക്ക്...', 'ഒന്നുമില്ലായ്മയില്‍ നിന്നുമെന്നെ കൈ പിടിച്ചു നടത്തുന്ന സ്‌നേഹം....', 'എന്റെ യേശു എന്നെ കൈവിടില്ല.....' തുടങ്ങി പ്രശസ്തമായ ധാരാളം ഭക്തിഗാനങ്ങള്‍ അനേകരുടെ ജീവിതത്തില്‍ ആശ്വാസം പകര്‍ന്നു നല്‍കിയിട്ടുണ്ട്.

യുണൈറ്റഡ് ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്റെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന സംഗീത സായാഹ്നം പാസുമൂലം നിയന്ത്രിക്കപ്പെടുന്നതാണ്. കേരളത്തില്‍ നിന്നും വരുന്ന ലൈവ് ഓര്‍ക്കസ്ട്ര ടീമില്‍ സുനില്‍ സോളമനും യേശുദാസ് ജോര്‍ജും കീബോര്‍ഡ് കൈകാര്യം ചെയ്യുന്നു. മറ്റ് ടീമംഗങ്ങള്‍ ജോസി ആലപ്പുഴ ഫ്‌ളൂട്ട്, സന്തോഷ് ഗിത്താര്‍, പന്തളം ഹരികുമാര്‍ തബല, ലിജിന്‍ ഷാ റിതം. കൂടുതല്‍ വിവരങ്ങള്‍ക്കും പാസുകള്‍ക്കും ബന്ധപ്പെടുക: ലാജി തോമസ് 516 849 0368, ജോമോന്‍ 516 644 672, മാത്യുക്കുട്ടി ഈശോ 516 455 8596, ചാക്കോ മാത്യു 917 578 4679, വിന്‍സ് മോന്‍ തോമസ് 516 749 9604, ജോമോന്‍ ഗീവര്‍ഗീസ് 347 952 0710.

റിപ്പോര്‍ട്ട്: മാത്യു ക്കുട്ടി ഈശോ