+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡാളസിൽ ഫ്രണ്ട്സ് ഓഫ് ഡാളസ് ട്വന്‍റി 20 ക്രിക്കറ്റ് മത്സരം

ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഡാളസിൽ ട്വന്‍റി 20 ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29ന് ആരംഭിക്കുന്ന മത്സരങ്ങൾ ഒക്ടോബർ 20 വരെ നീണ്ടു നിൽക്കും. എല്ലാ ഞായറാഴ്ചയും ഉച്
ഡാളസിൽ ഫ്രണ്ട്സ് ഓഫ് ഡാളസ് ട്വന്‍റി 20  ക്രിക്കറ്റ് മത്സരം
ഡാളസ്: ഫ്രണ്ട്സ് ഓഫ് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഡാളസിൽ ട്വന്‍റി 20 ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 29ന് ആരംഭിക്കുന്ന മത്സരങ്ങൾ ഒക്ടോബർ 20 വരെ നീണ്ടു നിൽക്കും. എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞു 3.30ന് ഗാർലന്‍റ് ഒ ബാനിയൻ പാർക്കിലാണ് മത്സരങ്ങൾ.ഒക്ടോബർ 20 നാണ് ഫൈനൽ. ജേതാക്കൾക്ക് ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും.

സ്ട്രൈക്കേഴ്സ്, സിസ്കേഴ്സ്, സ്പാർക്ക്, ടസ്ക്കേഴ്സ്, സ്പാർക്ക് II , ആർസിസി, ഫ്രണ്ട്സ് ഓഫ് ഡാളസ്, റാപ്ച്ചേഴ്സ് എന്നീ എട്ടു ടീമുകളാണ് ടൂർണമെന്‍റിൽ മാറ്റുരയ്ക്കുക. ജസ്റ്റിൻ വർഗീസാണ് ഗ്രാൻഡ് സ്പോൺസർ. മത്സരം കാണുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് : ബിനു വർഗീസ് 404 803 7378, ബിനോസ ശാമുവേൽ 972 333 7712.

റിപ്പോർട്ട്: പി.പി. ചെറിയാൻ