ലണ്ടൻ: ബ്രെക്സിറ്റ് സാഹചര്യം നേരിടുന്നതിന് സ്വീകരിക്കാൻ പോകുന്ന നടപടികൾ സംബന്ധിച്ച രഹസ്യ രേഖ ബ്രിട്ടീഷ് സർക്കാർ യൂറോപ്യൻ യൂണിയൻ നേതൃത്വത്തിനു കൈമാറി. ഉചിതമായ സമയത്ത് മന്ത്രിമാർ ഇതു പരസ്യപ്പെടുത്തുമെന്നും സർക്കാർ വൃത്തങ്ങൾ.
യൂറോപ്യൻ യൂണിയനുമായി നടത്തി വരുന്ന ചർച്ചകളിൽ അമിതമായി അവകാശവാദങ്ങളില്ലെങ്കിലും പുരോഗതിയുണ്ടന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും പറഞ്ഞു. ബ്രെക്സിറ്റ് പദ്ധതി അവതരിപ്പിക്കാൻ ജോണ്‍സനു മുന്നിൽ രണ്ടാഴ്ച മാത്രമാണു ശേഷിക്കുന്നതെന്ന് ഫിൻലാൻഡ് പ്രധാനമന്ത്രിയുടെ പ്രസ്താവന വന്നതിനു പിന്നാലെയാണ് രേഖകൾ യൂണിയനു കൈമാറിയിരിക്കുന്നത്.
ജോണ്‍സനുമായി ഈയാഴ്ച നടത്തിയ ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ക്ലോദ് ജങ്കറും അറിയിച്ചു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രെക്സിറ്റ്: യുകെ രഹസ്യ രേഖകൾ യൂറോപ്യൻ യൂണിയനു കൈമാറി
11:46 PM Sep 20, 2019 | Deepika.com