ലണ്ടൻ: മിഡ്ലാൻഡ്സിലെ മുൻനിര മലയാളി സംഘടനയായ മൈക്ക (മിഡ്ലാൻഡ് കേരള കൾച്ചറൽ അസോസിയേഷൻ) സംഘടിപ്പിക്കുന്ന ഓൾ യുകെ ചീട്ടുകളി മത്സരം ഒക്ടോബർ 19 ന് വോൾവർഹാന്പ്ടനിലെ യുകെകെസിഎ ഹാളിൽ നടക്കും. രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ നടക്കുന്ന മത്സരത്തിൽ യുകെയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചീട്ടുകളി ടീമുകളും ചീട്ടുകളി പ്രേമികളും പങ്കെടുക്കും.
റമ്മി ,ലേലം (28) എന്നീ വിഭാഗങ്ങളിൽ ആണ് മത്സരം നടക്കുന്നത്. 28 കളിയിൽ ഒരു ടീമിൽ 3 പേര് ഉണ്ടായിരിക്കും. എല്ലാ ടീമിനും മിനിമം രണ്ട് കളിയെങ്കിലും ഗ്രൂപ്പ് സ്റ്റേജിൽ ഉണ്ടായിരിക്കും. ഗ്രൂപ്പ് , നോക്ക് ഒൗട്ട് സ്റ്റേജുകൾ വഴിയാണ് മത്സര വിജയിയെ കണ്ടെത്തുന്നത്. മത്സരങ്ങൾ സംബന്ധിച്ച വിശദമായ നിയമാവലി രജിസ്ട്രേഷൻ ചെയ്യുന്ന ടീമുകൾക്ക് നൽകുന്നതായിരിക്കും.
ആകർഷകങ്ങളായ സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. 28 കളിക്ക് ഒന്നാം സമ്മാനം 301 പൗണ്ടും , രണ്ടാം സമ്മാനം 201 പൗണ്ടും, മൂന്നാം സമ്മാനം 101 പൗണ്ടും. റമ്മി കളിക്ക് ഒന്നാം സമ്മാനം 201 പൗണ്ടും, രണ്ടാം സമ്മാനം 151 പൗണ്ടും, മൂന്നാം സമ്മാനം 101 പൗണ്ടും.
രജിസ്ട്രേഷൻ ചെയ്യുവാനുള്ള അവസാന തീയതി ഒക്ടോബർ 13. 28 കളിക്കാൻ ഒരു ടീമിന്റെ (3 പേർ ) രജിസ്ട്രേഷൻ ഫീസ് 30 പൗണ്ടാണ്്.റമ്മി കളിക്കാൻ ഒരു വ്യക്തിയുടെ രജിസ്ട്രേഷൻ ഫീസ് 10 പൗണ്ടാണ്.
രജിസ്ട്രേഷൻ ഫീസ് ഓണ്ലൈൻ ചെയ്യുന്പോൾ ടീം ക്യാപ്റ്റന്റെ പേരും സ്ഥല പേരും റഫറൻസ് ആയി വയ്ക്കുകയും താഴെ പറയുന്ന ഫോണ് നന്പറുകളിൽ ഒന്നിൽ വിളിച്ചോ മെസേജ് അയച്ചോ അറിയിക്കുവാനും അഭ്യർത്ഥിക്കുന്നു.
സന്തോഷ് തോമസ് : മൈക്ക പ്രസിഡൻറ് :07545 895816
അജീസ് കുര്യൻ : മൈക്ക സെക്രട്ടറി : 07913 338511
സിനു തോമസ് : മൈക്ക ട്രഷറർ : 07859017997
ബിജു മാത്യു 07903757122
ബൈജു തോമസ് 07825642000
മത്സര വേദിയുടെ വിലാസം:
UKKCA Hall, Woodcross Lane, Bilston, Wolverhampton, WV14 9BW
റിപ്പോർട്ട്: ബിജു മാത്യു
മൈക്ക സംഘടിപ്പിക്കുന്ന ഓൾ യുകെ ചീട്ടുകളി മത്സരം ഒക്ടോബർ 19ന്
11:37 PM Sep 20, 2019 | Deepika.com