ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിൽ ദശാബ്ദി ആഘോഷങ്ങളോടനുബന്ധിച്ചു മതബോധനദിനം ആചരിച്ചു. ഇടവകയിലെ എല്ലാ മതാധ്യാപകരേയും പുഷ്പങ്ങൾ നൽകി ആദരിക്കുകയും അവർക്കായി പ്രത്യേക പ്രാർഥന നടത്തുകയും ചെയ്തു.
മതബോധന പരീക്ഷയിലും ഹാജരിനും ഉന്നതസ്ഥാനം നേടിയവർക്ക് സമ്മാനങ്ങൾ നൽകി. ഷിക്കാഗോ സീറോ മലബാർ രൂപതാ വികാരി ജനറലും ക്നാനായ റീജണ്‍ ഡയറക്ടറുമായ മോണ്‍. ഫാ. തോമസ് മുളവനാൽ സമ്മാനദാനം നിർവഹിച്ചു. മികച്ച പ്രവർത്തനം കാഴ്ചവച്ച ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ഗ്രൂപ്പുകൾക്കും സമ്മാനങ്ങൾ നൽകി.
ഇടവകതല മത്സരങ്ങളിൽ ചാന്പ്യ·ാരായി സെന്റ് സ്റ്റീഫൻസ് കൂടാരയോഗം, റിസി കല്ലിപ്പുറത്ത് മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും ഏറ്റുവാങ്ങി.. ഇടവക വികാരി ഫാ. സിജു മുടക്കോടിൽ, മതബോധന ഡയറക്ടർ ലില്ലി ഓട്ടപ്പള്ളിൽ, അസിസ്റ്റന്റ് ഡയറക്ടർ സിസ്റ്റർ സെറീനാ എസ്വിഎം, അഡ്മിനിസ്ട്രേറ്റർ സൂസൻ കൊങ്ങംപുഴക്കാലായിൽ, മിഷൻലീദ് ഓർഗനൈസർ അനിതാ വില്ലൂത്തറ, മതാധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
റിപ്പോർട്ട്: സിജോയ് സിറിയക്