ലണ്ടൻ: ബ്രിട്ടീഷ് സർക്കാരിന്റെ ആഭ്യന്തര വകുപ്പ് കുടിയേറ്റ ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി അനുസരിച്ച് ഇനി ഒക്കുപ്പേഷനൽ ഇംഗ്ലീഷ് ടെസ്റ്റും (ഒഇടി) ടയർ 2 വിസ അപേക്ഷകൾക്ക് പരിഗണിക്കും.
ഈ വർഷം ഒക്ടോബർ ഒന്നു മുതൽ ഈ നിയമം നിലവിൽ വരും. പ്രൊഫഷണൽ രജിസ്ട്രേഷനും വിസയ്ക്കും ഒഇടി തന്നെ ഉപയോഗിക്കാം. യുകെ രജിസ്ട്രേഷനും വിസ ആവശ്യങ്ങൾക്കും ഫലത്തിൽ ഒറ്റ ടെസ്റ്റ് എന്നതാണ് ഇതിന്റെ പ്രയോജനം. യുകെ നഴ്സിയംഗ് ആന്റ് മിഡ്വൈഫറി കൗണ്‍സിലും ജനറൽ മെഡിക്കൽ കൗണ്‍സിലും അംഗീകരിച്ചാണ് ഒഇടി മേലിൽ ഭാഷാ പരിജ്ഞാന യോഗ്യതയാക്കിയത്.
ഇതുപ്രകാരം ടയർ 2 ജനറൽ വിസയ്ക്ക് അപേക്ഷിക്കുന്ന ഡോക്ടർമാർ, നഴ്സുമാർ, ഡെന്റിസ്റ്റുകൾ, മിഡ് വൈഫുമാർ എന്നിവർക്ക് പ്രത്യേകം ഭാഷാ പരിശോധന ഉണ്ടായിരിക്കില്ല. ഒഇടി റിസൽറ്റ് തന്നെയായിരിക്കും ഇവരുടെ ഭാഷാ പരിജ്ഞാനത്തിനു മാനദണ്ഡമായി കണക്കാക്കുക.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബ്രിട്ടനിൽ ജോലി ലഭിയ്ക്കാൻ ഒഇടി മതി
11:34 PM Sep 19, 2019 | Deepika.com