മസ്ക്കറ്റ്: മസ്ക്കറ്റ് - ഇന്ത്യൻ സോഷ്യൽ ക്ലബ് ഒമാൻ കേരള വിഭാഗം ഒമാൻ ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാന്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 20 വെള്ളിയാഴ്ച രാവിലെ 8 മുതൽ ഉച്ചക്ക് 2 വരെ ദാർസൈറ്റിലുള്ള സോഷ്യൽ ക്ലബ് ഹാളിൽ ക്യാന്പ് നടക്കും.
കേരള വിഭാഗത്തിന്റെ രൂപീകരണം മുതൽ ഒമാന്റെ വിവിധ സ്ഥലങ്ങളിലായി ഇത്തരം ക്യാന്പുകൾ തുടർച്ചയായി സംഘടിപ്പിച്ചു വരുന്നതായി ഭാരവാഹികൾ അറിയിച്ചു. ക്യാന്പിൽ പങ്കെടുക്കുന്നവർക്കായി വാഹന സൗകര്യവും ഏർപെടുത്തിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നന്പർ 93207220, 99886914
റിപ്പോർട്ട്: ബിജു വെണ്ണിക്കുളം