ഗോൾവേ: ഗോൾവേ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് ചർച്ചിൽ റവ ഫാ. ജോസഫ് പുത്തൻപുരക്കൽ (ഒഎഫ്എം കപ്പുച്ചിൻ) നയിക്കുന്ന കുടുംബ ശാക്തീകരണ ക്ലാസ് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ വച്ച് സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് വിശുദ്ധ കുർബാനയോടു കൂടി ആരംഭിച്ച് 9.30നു സമാപിക്കും.
ദൈവം സ്ഥാപിച്ച് അനുഗ്രഹിച്ച കുടുബത്തിൽ സന്തോഷവും സമാധാനവും അഭിവൃദ്ധിയും കൊണ്ടുവരുന്ന തീരുവചനാധിഷ്ടിതമായ അറിവുകൾ പങ്കുവക്കപ്പെടുന്ന ഈ സുദിനത്തിലേക്ക്
എല്ലാ വിശ്വാസ വിഭാഗത്തിലുള്ളവരേയും കുടുംബമായി ക്ഷണിക്കുന്നതായി ചാപ്ലിൻ റവ. ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്
ഫാ. ജോസഫ് പുത്തൻപുരക്കൽ സെപ്റ്റംബർ 27ന് ഗോൾവേയിൽ
11:07 PM Sep 19, 2019 | Deepika.com