ഹൂസ്റ്റണ്‍: പ്രധാനമന്ത്രി മോദിയുടെ അമേരിക്കൻ സന്ദർശനത്തെ തുടർന്നു ’ലഞ്ച് വിത്ത് മോദി’ എന്ന പ്രത്യേക സമ്മേളനത്തിലേക്ക് അമേരിക്കയിലെ സെനറ്റർമാർക്കും യുഎസ് കോണ്‍ഗ്രസ്മാൻമാർക്കും, പ്രമുഖ ബിസിനസ് ഉടമകൾ, കമ്യൂണിറ്റി നേതാക്കന്മാർ എന്നിവർക്കും ക്ഷണം ലഭിച്ചു.
ഷിക്കാഗോയിൽ നിന്ന് യുഎസ് കോണ്‍ഗ്രസ്മാൻ രാജാ കൃഷ്ണമൂർത്തി, കോണ്‍ഗ്രസ്മാൻ ഡാനി ഡേവിസ്, യുഎസ് സെനറ്റർ റിച്ചാർഡ് ഡർബിൻ, പ്രമുഖ നേതാക്കളായ ഡോ. ഭരത് ബറായി, ഡോ. വിജയ് ഭാസ്കർ, ഗ്ലാഡ്സണ്‍ വർഗീസ്, ഡോ. സുരേഷ് റെഡി കൃഷ്ണ ബൻസാൽ എന്നിവർക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.
കൂടാതെ യുഎസ് സെനറ്റർമാരായ ജോണ്‍ കോർണിൻ, സെനറ്റർ ടെഡ് ക്രൂസ്, കോണ്‍ഗ്രസ് വുമണ്‍ ഷൈല ജാക്സണ് ലീ, ടുൾസി ഗബാർഡ് തുടങ്ങി അറുപതോളം യുഎസ് പൊളിറ്റിക്കൽ ലീഡേഴ്സ് ’ലഞ്ച് വിത്ത് മോദി’ സ്വീകരണ ചടങ്ങിൽ പങ്കെടുക്കും.
അന്‍പതിനായിരം പേർ പങ്കെടുക്കുന്ന റാലിയിൽ പ്രധാനമന്ത്രി മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കുന്നുണ്ട്. കാശ്മീർ പ്രശ്നം നിലനിൽക്കുന്പോൾ അമേരിക്കൻ കോണ്‍ഗ്രസിന്റെ പിന്തുണയും പ്രധാനമന്ത്രി ഈ ലഞ്ച് മീറ്റിംഗിൽ തേടിയേക്കും. സംഘാടകർ ഇതൊരു ചരിത്രസംഭമാക്കുന്നതിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം