ഡാളസ്: ദൈവത്തിന്റെ വാഗ്ദാനങ്ങൾ ഒരിക്കലും ഉതിർന്നു പോകുന്നതല്ലെന്നും അവ എന്നേക്കുമായി നിലകൊള്ളുകയും പരിശുദ്ധാത്മാവ് ഒരുവനിൽ പ്രവർത്തിക്കുന്പോൾ അവ പൂർണമായി വെളിപ്പെട്ടുവരുകയും ചെയ്യുമെന്ന് ഇവാഞ്ചലിസ്റ്റ് മൈക്കിൾ ഹ്യൂസ് ഉദ്ബോധിപ്പിച്ചു. അഗപ്പേ ഫുൾ ഗോസ്പൽ മിനിസ്ട്രിയുടെ പതിമൂന്നാമത് "എഴുന്നു പ്രകാശിക്ക' (Arise and Shine)കോണ്‍ഫറൻസിനു തുടക്കം കുറിച്ചുകൊണ്ട് നടന്ന പ്രസംഗത്തിലാണ് അഗപ്പേ ചർച്ച് ഹോളിലെ നിറഞ്ഞ സദസിനോട് യുവ ഇവാഞ്ചലിസ്റ്റ് ആയ മൈക്കിൾ ഹ്യൂസ് ശക്തമായ ഭാഷയിൽ ദൈവ വചനം പ്രഘോഷിച്ചത്.
അഗപ്പേ ഫുൾ ഗോസ്പൽ മിനിസ്ട്രിയുടെ ഫൗണ്ടറും സീനിയർ പാസ്റ്ററുമായ ഷാജി കെ. ഡാനിയേൽ പ്രാർഥനയോടെ നാലു ദിവസം നീണ്ടു നിൽക്കുന്ന കോണ്‍ഫറൻസ് ഉദ്ഘാടനം ചെയ്തു. ന്ധഒരു വ്യക്തി എഴുന്നു പ്രകാശിക്കണമെങ്കിൽ മൂന്നു കാര്യങ്ങൾ പ്രധാനമായും ആവശ്യമാണെന്നും അവയിൽ ഒന്നാമത്തേത് യേശു ക്രിസ്തുവുമായി ശക്തമായ ബന്ധം ഉണ്ടാക്കണം, രണ്ടാമതായി ദൈവ വചനം ഗ്രഹിക്കണം, മൂന്നാമതായി ദൈവവേലയിൽ സന്പൂർണമായുള്ള സമർപ്പണം ഉണ്ടാവണം.ന്ധ എന്ന് പാസ്റ്റർ ഷാജി കെ. ഡാനിയേൽ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
തുടർന്നുള്ള പ്രസംഗത്തിൽ ഇന്നത്തെ യുവ തലമുറയ്ക്ക് കൈമാറേണ്ട സുവിശേഷം യേശുവിന്റെ ക്രൂശു മരണവും താൻ തന്റെ ശരീരത്തിൽ ഏറ്റ പീഡനവുമാണെന്നും ഓരോരുത്തനും ഇപ്പോൾ ജീവിക്കുന്ന സുഖ സൗകര്യങ്ങൾ വിട്ടു മുൻപോട്ടു വരണമെന്നും എങ്കിൽ മാത്രമേ ദൈവാത്മാവിനു ഹൃദയത്തിൽ പ്രവർത്തിക്കുവാൻ സാധിക്കുകയുള്ളു എന്നും ഇവാഞ്ചലിസ്റ്റ് മൈക്കിൾ ഹ്യൂസ് സഭയെ ഓർമിപ്പിച്ചു. സ്നേഹ വിരുന്നിനു ശേഷം യോഗം പിരിഞ്ഞു.
റിപ്പോർട്ട്: പി. സി. മാത്യു