ഫിലഡൽഫിയ: പൊതുവിജ്ഞാനത്തെ ആസ്പദമാക്കിയുള്ള ജനപ്രീയ ടിവി. ലൈവ് ഷോ ആയ ജപ്പടി മോഡലിൽ ബൈബിൾ അതിഷ്ഠിതമാക്കി വിജ്ഞാനം, വിനോദം, ഉന്നത സാങ്കേതികവിദ്യ എന്നിവ സമഞ്ജസമായി സമന്വയിപ്പിച്ച് ഫിലഡൽഫിയയിൽ സൺഡേ സ്കൂൾ കുട്ടികൾക്കായി നടത്തിയ ബൈബിൾ ജപ്പടി മൽസരം പലതുകൊണ്ടും പുതുമനിറഞ്ഞതായി.
ബൈബിൾ നിത്യേന വായിക്കുന്നതിനും, പഠിക്കുന്നതിനും, അതിലെ ആശയങ്ങൾ അനുദിനജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിനുമുള്ള പ്രചോദനം മതബോധനസ്കൂൾ കുട്ടികൾക്ക് നൽകുക എന്ന ലക്ഷ്യത്തോടെ നടത്തപ്പെട്ട ബൈബിൾജപ്പടി മൽസരം ചോദ്യങ്ങളുടെ ഉന്നതനിലവാരം കൊണ്ടും, നൂതനസാങ്കേതികവിദ്യകളുടെ ഉപയോഗംകൊണ്ടും, സദസ്യരുടെ സഹകരണംകൊണ്ടും ശ്രദ്ധേയമായി .
ഫിലഡൽഫിയയിൽ സെപ്റ്റംബർ 14 ശനിയാഴ്ച ഇൻഡ്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷന്റെ നാൽപത്തിയൊന്നാം വാർഷികവും, ഇൻഡ്യൻ കാത്തലിക് ഹെറിറ്റേജ് ദിനവും സംയുക്തമായി ആഘോഷിച്ചതിനോടനുബന്ധിച്ചായിരുന്നു ബൈബിൾ ജപ്പടി മൽസരം നടത്തപ്പെട്ടത്. സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ വൈകുന്നേരം നടന്ന മൽസരം സീറോ മലങ്കര സഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതല വഹിക്കുന്ന ബിഷപ് അഭി. ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ഫാ. റെന്നി കട്ടേൽ, റവ. സജി മുക്കൂട്ട്, റവ. മൈക്കിൾ എടത്തിൽ, റവ. ജോണ്സണ് ചരിവുകാലായിൽ, റവ. ജോണ് ബാപ്റ്റിസ്റ്റ്, റവ. തോമസ് മലയിൽ എന്നീ വൈദികരും, കന്യാസ്ത്രീമാരായ റവ. ജർത്രൂദ് ബോറിസ്, റവ. ജോസ്ലിൻ എടത്തിൽ, റവ. സിറ്റാ, റവ. ഫിലോ മോറിസ് എന്നിവരും, ഐഎസിഎ. പ്രസിഡന്റ് ചാർലി ചിറയത്ത്, ജനറൽ സെക്രട്ടറി മെർലിൻ അഗസ്റ്റിൻ, ട്രഷറർ അനീഷ് ജയിംസ്, യൂത്ത് വൈസ് പ്രസിഡന്റ് തെരേസ സൈമണ്, ജോയിന്റ് ട്രഷറർ ജോസഫ് സക്കറിയാ, സണ്ണി പാറക്കൽ, അലക്സ് ജോണ്, ഫിലിപ് എടത്തിൽ, തോമസ് നെടുമാക്കൽ, സേവ്യർ മൂഴിക്കാട്ട് എന്നിവരും സന്നിഹിതരായിരുന്നു.
സീറോമലബാർ, സീറോമലങ്കര, ക്നാനായ, ലത്തീൻ കത്തോലിക്കാ പള്ളികളുടെ പ്രതിനിധികളായി രണ്ടുæകുട്ടികൾ വീതമുള്ള നാലു ടീമുകൾ മൽസരത്തിൽ പങ്കെടുത്തു. ടിവി മോഡലിൽ ലൈവ് ആയി നടത്തപ്പെട്ട ബൈബിൾ ജപ്പടി മൽസരങ്ങൾ കാണികളിൽ വലിയ ആവേശം ഉണർത്തി. വ്യത്യസ്തരീതിയിലുള്ള അഞ്ചുറൗണ്ട് ചോദ്യങ്ങൾ æകുട്ടികളുടെ നാനാവിധ കഴിവുകൾ പരിശോധിക്കുന്നതിനുവേണ്ടി രൂപകൽപ്പന ചെയ്യപ്പെട്ടവരായായിരുന്നു.
റാപ്പിഡ് ഫയർ, ഫിഫ്റ്റി-ഫിഫ്റ്റി, പിക്ച്ചർ ഐഡന്റിഫിക്കേഷൻ, വീഡിയോ, ജപ്പടി എന്നിങ്ങനെ അഞ്ചുറൗണ്ട് ചോദ്യവിഭാഗങ്ങൾ ഉൾപ്പെട്ട മൽസരത്തിൽ മതാധ്യാപികയായ ഡോ. ബിന്ദു മതിക്കളം റാപ്പിഡ് ഫയർ റൗണ്ട് നയിച്ചു. ഫിഫ്റ്റി-ഫിഫ്റ്റി, പിക്ച്ചർ ഐഡന്റിഫിക്കേഷൻ റൗണ്ടുകൾ യഥാക്രമം ജോസ് തോമസ്, ലീനാ ജോസഫ് എന്നീ മതാധ്യാപകർ ഉന്നത സങ്കേതികവിദ്യകളുടെ സഹായത്തോടെ കൈകാര്യം ചെയ്തു.
വി. ലൂക്കായുടെ സുവിശേഷത്തിൽനിനുള്ള വീഡിയോ ക്ലിപ്പിംഗുകളെ അടിസ്ഥാനമാക്കിയുള്ള വീഡിയോ റൗണ്ടും, 12 ചോദ്യങ്ങളടങ്ങിയ ജപ്പടി റൗണ്ടും, ടിവി. ഷോ മോഡലിൽ മതാധ്യാപകൻ ജോസ് മാളേയ്ക്കൽ നയിച്ചു. സീറോമലങ്കര, ക്നാനായ, സീറോമലബാർ, ലത്തീൻ കത്തോലിക്കരുടെ പ്രതിനിധികളായി ഫിലിപ് ജോണ് (ബിജു), ലീലാ ജോസഫ്, റോഷിൻ പ്ലാമൂട്ടിൽ, ക്രിസ്റ്റി ദാസ് (ബീനാ) എന്നിവർ വിധികർത്താക്കളായി. സോഫ്റ്റ്വെയർ എഞ്ജിനീയറായ ടോഷൻ തോമസ് മുളക്കുന്നത്ത് പ്രോഗ്രാമിന്റെ സാങ്കേതിക സഹായവും, ജോയൽ ബോസ്ക്കോ ശബ്ദ-വെളിച്ച നിയന്ത്രണവും നിർവഹിച്ചു. ലീനാ ജോസഫ് ആയി ì മുഖ്യഅവതാരക.
അലിന ചാക്കോ, ലിലി ചാക്കോ എന്നിവർ നയിച്ച സെ. തോമസ് സീറോമലബാർ ടീം ഒന്നാം സ്ഥാനവും, ജെറിക് എബ്രാഹം, കൃപാസൈമണ് എന്നിവർ പ്രതിനിധാനം ചെയ്ത സെ. ജൂഡ് സീറോമലങ്കര ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മരിയ സ്റ്റീഫൻ, സോനാ സജി എന്നിവർ നയിച്ച സെ. നനമാൻ ക്നാനായ ടീം മൂന്നാം സ്ഥാനവും, സെ. ഫ്രാൻസിസ് സേവ്യർ എന്ന ലത്തീൻ ടീമിനെ നയിച്ച റൊമാറിയോ നോബി, തൃപ്തി എൽസാ ഐപ്പ് നാലാം സ്ഥാനവും കരസ്ഥമാക്കി.
ചാന്പ്യന്മാരും, റണ്ണർ അപ്പും ആയ ടീമുകൾക്ക് ഐഎസിഎയുടെ വക ട്രോഫികളും, ടീമംഗങ്ങൾക്ക് വ്യക്തിഗത ട്രോഫികളും നൽകി ആദരിച്ചു. ജപ്പടി മൽസരം തുടങ്ങുന്നതി മുൻപ് പവർപോയിന്റ് സ്ലൈഡുകളുടെ സഹായത്തോടെ ടീമുകളെ പരിചയപ്പെടുത്തി. ഓരോ ചോദ്യറൗണ്ട് കഴിയുന്പോഴും സദസ്യർçള്ള ചോദ്യങ്ങളും സമ്മാനങ്ങളും ഉണ്ടായി ന്നതു കാണികളിൽ ആവേശമുണർത്തി.
റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ