ഷിക്കാഗോ: ഷിക്കാഗോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ചങ്ങനാശേരി എസ്ബി ആൻഡ് അസംപ്ഷൻ പൂർവ വിദ്യാർഥി സംഘടനയുടെ ഷിക്കാഗോ ചാപ്റ്റർ ഓണാഘോഷവും കുടുംബ സംഗമവും നടത്തി.
സമ്മേളനം സെപ്റ്റംബർ 15നു ഞായറാഴ്ച വൈകുന്നേരം ഏഴിന് ആരംഭിച്ചു. ബിജി ആൻഡ് റെറ്റി കൊല്ലാപുരത്തിന്റെ വസതിയായിരുന്നു സമ്മേളനം.
റവ. ഡോ. ജോർജ് മഠത്തിപ്പറന്പിൽ, എസ്ബി പൂർവ വിദ്യാർഥിയായ ലണ്ടനിലെ ബ്രിസ്റ്റോൾ ബ്രാഡ്ലി സ്റ്റോക്ക് മേയർ ടോം ആദിത്യ എന്നീ മഹദ് വ്യക്തികളുടെ മഹനീയ സാന്നിധ്യം സമ്മേളനത്തെ ഏറെ സജീവവും നിറമുള്ളതുമാക്കി. ഇരുവരും ഇപ്പോൾ അമേരിക്കയിൽ ഹ്രസ്വസന്ദർശനാർഥം എത്തിയിട്ടുണ്ട്.
ആതിഥേയനായ ബിജി കൊല്ലാപുരം ഏവരേയും തന്റെ ഭവനത്തിലേക്ക് സ്വാഗതം ചെയ്തു. മഠത്തിപ്പറന്പിലച്ചന്റെ പ്രാരംഭ പ്രാർഥനയോടുകൂടി സമ്മേളനം ആരംഭിച്ചു.
മേയർ ടോം ആദിത്യ കീഴടക്കിയ രാഷ്ട്രീയ-സാമൂഹിക നേട്ടങ്ങളെ മഠത്തിപ്പറന്പിലച്ചനും നിരവധി അലുംമ്നി അംഗങ്ങളും പ്രകീർത്തിച്ചു സംസാരിച്ചു.
മഠത്തിപ്പറന്പിലച്ചൻ മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മക്കളിലേക്ക് പകർന്നുകൊടുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി തന്റെ മുഖ്യ പ്രഭാഷണത്തിൽ പ്രതിപാദിച്ചു.
മേയർ ടോം ആദിത്യയ്ക്ക് സമ്മേളനത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. മേയർ ടോം, നാം എവിടെ ജീവിച്ചാലും ആ രാജ്യത്തെ രാഷ്ട്രീയ- സാമൂഹിക മുഖ്യധാരയിലേക്ക് വളർന്നുവരുവാനും അവിടുത്തെ പൊതു സമൂഹത്തിന്റെ ശബ്ദമായി മാറുവാനും നമുക്ക് സാധിക്കണമെന്നു തന്റെ മറുപടി പ്രസംഗത്തിൽ ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് സംസാരിച്ചു.
വിഭവസമൃദ്ധമായ ഓണ സദ്യയും, കേരളത്തനിമയിലുള്ള വേഷങ്ങളും സമ്മേളനത്തിനു ഏറെ ആകർഷണം നൽകി. സമ്മേളത്തിനു ആതിഥേയത്വം വഹിച്ച ബിജി ആൻഡ് റെറ്റി കൊല്ലാപുരത്തിനും ഫോട്ടോഗ്രാഫി ക്രമീകരിച്ച ജോഷി വള്ളിക്കളത്തിനും, ഓണസദ്യയുടെ വിഭവങ്ങൾ ക്രമീകരിച്ച മോനിച്ചൻ നടയ്ക്കപ്പാടത്തിനും സംഘടന നന്ദി പറഞ്ഞു.
പരിപാടികളുടെ വിജയത്തിനായി എക്സിക്യൂട്ടീവ് ആൻഡ് ഉപദേശക സമിതി അംഗങ്ങൾ നേതൃത്വം നൽകി. രാത്രി 9.30നു സമ്മേളനം പര്യവസാനിച്ചു.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം