ഖോർഫക്കാൻ: കൈരളി കൾച്ചറൽ അസോസിയേഷൻ ഖോർ ഫക്കാൻ യൂണിറ്റ് ഈദ് ഓണം ആഘോഷം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. മസായ ഒൗഡിറ്റോറിയത്തിൽ നടന്ന നിറപ്പകിട്ടാർന്ന ആഘോഷ പരിപാടികൾ രാവിലെ പൂക്കളമിട്ടു തുടക്കമായി.
പരിപാടി ലോക കേരളസഭാംഗവും കൈരളി മുഖ്യരക്ഷാധികാരിയുമായ സൈമണ്‍ സാമുവേൽ ഉദ്ഘാടനം ചെയ്തു യൂണിറ്റ് സെക്രട്ടറി ബൈജു രാഘവൻ സ്വാഗതം പറഞ്ഞ യോഗത്തിനു പ്രസിഡന്റ് സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. രഞ്ജിനി മനോജ് നന്ദി പ്രകാശിപ്പിച്ചു. സഹ രക്ഷാധികാരി കെ പി സുകുമാരൻ, സെൻട്രൽ കമ്മറ്റി സെക്രട്ടറി സന്തോഷ്കുമാർ പ്രസിഡന്റ് സുജിത് വി.പി ബിജി സുരേഷ്, സതീഷ് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. വിഭവസമൃദ്ധമായ ഓണസദ്യയും, കൈരളിയുടെ കലാപ്രതിഭകളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി.