കുവൈത്ത് സിറ്റി: ഒൗദ്യോഗിക സന്ദർശനത്തിനായി കുവൈത്തിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി എൻആർഐഎസ് ഓഫ് കുവൈറ്റ് ഭാരവാഹികൾ കൂടിക്കാഴ്ച നടത്തി.
വിദേശ ഇന്ത്യക്കാർ നേരിടുന്ന വിവിധ വിഷയങ്ങൾ, സാന്പത്തിക മാന്ദ്യം മൂലം ജോലി നഷ്ടപ്പെട്ട് സ്വദേശത്തേക്ക് പോകുന്ന കുടുംബങ്ങൾക്കുള്ള പുനരധിവാസവും കുട്ടികളുടെ പഠനത്തിനുള്ള ഫീസ് ഇളവ് തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. തൊഴിൽ ആനുകൂല്യങ്ങൾ നൽകാതിരിക്കുകയും ജോലിക്കാരെ ചൂഷണം ചെയ്യുന്നതായി ചില കന്പനികൾ ശ്രമിക്കുന്നതും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
പ്രസ്തുത കാര്യങ്ങളിൽ സത്വര നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി ഭാരവാഹികൾ അറിയിച്ചു. ജയകൃഷ്ണകുറുപ്പ്, ഹരി ബാലരാമപുരം, രമേഷ് പിള്ള, ജിനേഷ്, കൃഷ്ണകുമാർ, അശോക് പാഞ്ചാൽ തുടങ്ങിയവർ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
റിപ്പോർട്ട്: സലിം കോട്ടയിൽ