കുവൈത്ത് സിറ്റി : കല(ആർട്ട്) കുവൈത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി പതിനഞ്ചാമത് ചിത്ര രചന മൽസരം സംഘടിപ്പിക്കുന്നു. ’നിറം 2019 ’ എന്ന പേരിൽ നവംബർ 15 നു ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ വച്ചു നടത്തുന്ന മൽസരം ഉച്ചക്ക് രണ്ടിന് ആരംഭിക്കും.
എൽകെജി മുതൽ ഒന്നാം ക്ലാസ് വരെയും രണ്ടാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയും അഞ്ചാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെയും ഒന്‍പതാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുമുള്ള കുട്ടികൾക്ക് യഥാ ക്രമം എബിസിഡി എന്നിങ്ങനെ നാലു വിഭാഗമായാണു മൽസരം. ഇതിനായുള്ള രജിസ്ട്രേഷൻ നവംബർ 12 വരെ ഉണ്ടായിരിക്കും.www.kalakuwait.net എന്ന വെബ് സൈറ്റ് വഴി രജിസ്ട്രേഷൻ സ്വീകരിക്കുന്നതാണ്.
വാർത്താ സമ്മേളനത്തിൽ കല (ആർട്ട്) കുവൈത്ത് പ്രസിഡന്റ് മുകേഷ് വി.പി., ജനറൽ സെക്രട്ടറി പി.കെ. ശിവകുമാർ, ട്രഷറർ കെ. ഹസൻ കോയ, പ്രോഗ്രാം ജനറൽ കണ്‍വീനർ ജൈസണ് ജോസഫ് , സമീർ പി, സാം കുട്ടി, അന്പിളി രാകേഷ് എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് 97959072, 97219439,97219833
റിപ്പോർട്ട്: സലിം കോട്ടയിൽ