ന്യൂയോർക്ക്: ബ്രോങ്ക്സ് വെസ്റ്റ്ചർട്ടൻ മേഖലയിലുള്ള മലങ്കര ഓർത്തഡോക്സ് ചർച്ചിന്റെ സംയുക്താഭിമുഖ്യത്തിലുള്ള കണ്വൻഷൻ വിജയകരമായി നടത്തിപ്പെട്ടു. സെപ്റ്റംബർ 15 ഞായറാഴ്ച വൈകിട്ട് 5.30ന് സന്ധ്യാ നമസ്കാരത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് വേദശാസ്ത്ര പണ്ഡിതനും പ്രമുഖ കണ്വൻഷൻ പ്രാസംഗികനുമായ റവ. ഫാ. വർഗീസ് വർഗീസ് അച്ചൻ അനുഗ്രഹീത ആത്മീയ പ്രഭാഷണം നടത്തി.
ബിഡബ്ല്യുഒസി പ്രസിഡന്റ് ചടങ്ങിൽ പങ്കെടുത്ത ഏവർക്കും സ്വാഗതം ആശംസിച്ചു. കോ ഓർഡിനേറ്റർ ഡോ. ഫിലിപ്പ് ജോർജ് മുഖ്യ പ്രാസംഗികൻ വർഗീസ് വർഗീസ് അച്ചനെ സ്റ്റേജിലേക്ക് ക്ഷണിച്ചു. റവ. ഫാ. എ. കെ. ചെറിയാൻ, റവ. ഫാ. പോൾസണ്‍ പീറ്റർ, റവ. ഡോ. ജോർജ് കോശി, റവ. ഫാ. ഫിലിപ്പ് സി. ഏബ്രഹാം, റവ. ഫാ. പോൾ ചെറിയാൻ എന്നീ വൈദികർ യോഗത്തിൽ സംബന്ധിച്ചു. ബിഡബ്ല്യുഒസി സെക്രട്ടറി മാത്യു ജോർജ് ഏവർക്കും നന്ദി അറിയിച്ചു. ബിഡബ്ല്യുഒസിയുടെ വകയായി നടന്ന ഭക്ഷണത്തോടുകൂടി പരിപാടികൾ സമാപിച്ചു.
റിപ്പോർട്ട്: ജോർജ് തുന്പയിൽ